( അൽ അന്‍ആം ) 6 : 28

بَلْ بَدَا لَهُمْ مَا كَانُوا يُخْفُونَ مِنْ قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ

അല്ല; മുമ്പ് അവര്‍ ഗോപ്യമാക്കി വെച്ചുകൊണ്ടിരുന്നതെല്ലാം അവര്‍ക്ക് വെളിവാക്കുന്നതാണ്, ഇനി അവര്‍ ഐഹികലോകത്തേക്ക് തിരിച്ചയക്കപ്പെട്ടാല്‍തന്നെ അവര്‍ എന്തൊന്നിനെത്തൊട്ടാണോ വിരോധിക്കപ്പെട്ടുകൊണ്ടിരുന്നത്, അതിലേക്ക് അവര്‍ മടങ്ങുകതന്നെ ചെയ്യും, നിശ്ചയം അവര്‍ നുണ പറയുന്നവര്‍ തന്നെയാകുന്നു.

പരലോകത്ത് വരാന്‍ പോകുന്ന എല്ലാ രംഗങ്ങളും വിശദീകരിച്ച് കൊടുത്തിട്ടും അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അക്രമികള്‍ക്ക് ഭൂമിയിലുള്ള സര്‍വ്വസ്വവും അ തോടൊപ്പം അത്ര വേറെയും ലഭിച്ചിട്ട് അതുകൊണ്ട് അന്ത്യനാളിലെ ദുഷിച്ച ശിക്ഷ യെത്തൊട്ട് തെണ്ടം ചെയ്ത് രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ അത് നടക്കുകയില്ല, മാത്രമല്ല അവര്‍ കണക്കുകൂട്ടുകപോലും ചെയ്യാത്ത രഹസ്യകാര്യങ്ങള്‍ അവര്‍ക്ക് വെളിവാക്കപ്പെ ടുമെന്ന് 39: 47 ലും; അവര്‍ സമ്പാദിച്ച എല്ലാ തിന്മകളും അവര്‍ക്ക് വെളിവാക്കിക്കൊടു ക്കുന്നതും അവര്‍ എന്തൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ ഇഹലോകത്ത് പരിഹസിച്ച് പുച്ഛിച്ച് തള്ളിയിരുന്നത്, അതുതന്നെ അവരില്‍ സംഭവിക്കുമെന്ന് 39: 48 ലും ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 

 ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് ഭൂമിയിലുള്ള മുഴുവന്‍ സ്വര്‍ണവും അത്ര വേറെയും ലഭിച്ചിട്ട് അതുകൊണ്ട് അവര്‍ തെണ്ടം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കുകയില്ല, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്, അവര്‍ക്ക് സഹായികളായി ആരുമുണ്ടാവുകയില്ല എന്ന് 3: 91 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ നുണ പറയുന്നവര്‍ തന്നെയാണ് എന്ന് 9: 107; 58: 18; 63: 1 സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തിലേക്ക് തിരിച്ചുപോകുന്നതാണ്. 1000 ത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ സത്യപ്പെടുത്തി 83: 7 ല്‍ പറഞ്ഞ നരകത്തിലെ സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പ റഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 43: 36-38 ല്‍ പറഞ്ഞ ഹൃ ദയത്തില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്തതുകാരണം 2: 110 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ അവരുടെ നമസ്കാരവേളയി ല്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് ഹൃദയം കൊണ്ട് കാണുന്നതും അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മപുസ്തകത്തില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നതും. സൂചി കുത്താന്‍ സ്ഥലമില്ലാത്തവണ്ണം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും കുത്തിനിറക്കപ്പെടുന്ന നരകക്കുണ്ഠത്തില്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, കാഫിറുകള്‍ അവരുടെ മനസ്സില്‍ അവിഹിതബന്ധം പുലര്‍ത്താന്‍ ആഗ്രഹിച്ചവ രെയെല്ലാം തങ്ങളുടെ ലൈംഗികാവയവങ്ങളില്‍ കോര്‍ക്കപ്പെട്ട് ഒറ്റ പിണ്ഠമായാണ് നി ലകൊള്ളുക. 2: 168-169; 4: 100, 150-151; 5: 104-105; 7: 37-40 വിശദീകരണം നോക്കുക.