നിശ്ചയം, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ കളവാക്കിക്കൊണ്ടിരിക്കുന്ന വരായവര് നഷ്ടപ്പെട്ടിരിക്കുന്നു, അങ്ങനെ ആ സമയം പെട്ടെന്ന് അവര്‍ക്ക് വ ന്നെത്തിയാല്‍ അവര്‍ പറയും: ഓ, ഞങ്ങളുടെ കഷ്ടം, ഇക്കാര്യത്തില്‍ നാം അ ശ്രദ്ധരായല്ലോ, അവര്‍ അവരുടെ മുതുകുകളിന്മേല് അവരുടെ പാപഭാരങ്ങള്‍ വഹിക്കുന്നവരുമായിരിക്കും; അറിഞ്ഞിരിക്കുക, എത്ര ദുഷിച്ച ഭാരമാണ് അ വര് വഹിച്ചുകൊണ്ടിരിക്കുന്നത്.
സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തങ്ങളുടെ നാഥന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരും എന്ന ബോധമില്ലാതെ ജീവിക്കുന്ന ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പെട്ടെന്ന് മരണം സംഭവിക്കുമ്പോള്‍ 'ഞങ്ങള്‍ അക്രമികളും കാഫിറുകളുമായല്ലോ, തങ്ങളുടെ മുതുകുകളില്‍ ദുഷിച്ച പാപഭാരം വഹിക്കുന്നവരും നഷ്ടപ്പെട്ടവരുമായല്ലോ' എന്ന് വിലപിക്കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 10: 7-8 സൂക്തങ്ങളില്‍, നിശ്ചയം നാമുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കാത്തവര്‍ ഐഹികജീവിതത്തില്‍ തൃപ്തിപ്പെട്ടവരും അതുകൊണ്ട് സംതൃപ്തിയടഞ്ഞവരുമാണ്, നമ്മുടെ സൂക്തങ്ങളെത്തൊട്ട് അശ്രദ്ധരായവരുണ്ടല്ലോ, അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന നരകാഗ്നിയില്‍ അവര്‍ പതിക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. 10: 15 ല്‍, നാമുമായി കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഈ ഗ്രന്ഥം അവര്‍ക്ക് വിശദീകരിച്ച് കൊടുക്കപ്പെട്ടാല് ഇതല്ലാത്ത മറ്റൊന്ന് കൊണ്ടുവരാനും അല്ലെങ്കില്‍ അതില്‍ മാറ്റം വരുത്താനും ആവശ്യപ്പെടുമെന്നും; 10: 45 ല്‍, അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറഞ്ഞവരും കളവാക്കിയവരും സന്മാര്ഗമായ അദ്ദിക്ര്‍ കിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരും ജീവിതം നഷ്ടപ്പെടുത്തിയവരാണെന്നും പറഞ്ഞിട്ടുണ്ട്. 84: 6 ല്‍, ഓ മനുഷ്യാ! നിശ്ചയം നീ നിന്റെ നാഥനിലേക്ക് അരിഷ്ടിച്ച് അരിഷ്ടിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്, അപ്പോള്‍ നീ അവനെ കണ്ടുമുട്ടുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. അന്ത്യസമയം കൊണ്ടുദ്ദേശിക്കുന്നത് വ്യക്തികള്‍ക്ക് മരണമാണ്, മൊത്തം മനുഷ്യര്‍ക്ക് അന്ത്യദിനവുമാണ്. എല്ലാമനുഷ്യരും അവരവരുടെ കര്‍മരേഖ പിരടിയില്‍ വഹിക്കുന്നുണ്ടെന്ന് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് ലക്ഷ്യബോധമില്ലാതെ ജീവിച്ച് അവരുടെയും മറ്റുള്ളവരുടെയും പാപഭാരം വഹിക്കുന്ന കാഫിറുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വാസികള്‍ പ്രകാശമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി പാപഭാരമെല്ലാം ഇറക്കിവെച്ച് സ്വര്‍ഗ്ഗത്തിലേക്ക് കുതിക്കുകയാണ് ചെയ്യുക. 29: 23 ല്‍, ആരാണോ അല്ലാഹുവിന്റെ സൂക്തങ്ങള്‍ മൂടിവെക്കുകയും അവനെ കണ്ടുമുട്ടണമെന്ന വസ്തുത നിഷേധിക്കുകയും ചെയ്തത്, അക്കൂട്ടരാണ് എന്റെ കാരുണ്യമായ അദ്ദിക്റിന്റെ കാര്യത്തില്‍ ആശയറ്റവര്, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മരണം സംഭവിക്കുമ്പോള്‍ ഒരു ആത്മാവും 'അല്ലാഹുവിന്റെ കാര്യത്തില്‍ ഞാന്‍ അശ്രദ്ധനായല്ലോ! ഞാന്‍ അദ്ദിക്റിനെ പരിഹസിച്ചുകൊണ്ടിരുന്നവരില് പെട്ടവനുമായല്ലോ' എന്ന് വിലപിക്കാന്‍ ഇടവരാത്ത വണ്ണം അദ്ദിക്റിനെ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റണമെന്ന് 39: 55-56 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ വായിക്കുകയും എന്നാല്‍ ഏറ്റവും നല്ലതായ അദ്ദിക്ര്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് നാഥന് അവരോട് 'അല്ല, നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയുമായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികള്‍ അവരുടെ പാപഭാരത്തോടൊപ്പം കള്ളം കെട്ടിച്ചമച്ച് അനുയായികളെ വഴിപിഴപ്പിച്ചതിനുള്ള പാപഭാരവും കൂടി വഹിക്കുന്നതാണെന്ന് 16: 25 ലും 29: 13 ലും പറഞ്ഞിട്ടുണ്ട്. 2: 121, 186; 4: 85; 6: 4 വിശദീകരണം നോക്കുക.