( അൽ അന്‍ആം ) 6 : 30

وَلَوْ تَرَىٰ إِذْ وُقِفُوا عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ

ഇവര്‍ തങ്ങളുടെ നാഥന്‍റെയടുക്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കാണുകയാണെങ്കില്‍, അവന്‍ ചോദിക്കും: ഇത് സത്യം തന്നെയല്ലേ, അവര്‍ പറയും: അതെ; ഞങ്ങളുടെ നാഥാ, ഇത് സത്യം തന്നെയാകുന്നു, അവന്‍ പറയും: നിങ്ങള്‍ മൂടിവെച്ചുകൊണ്ടിരുന്നവരായിരുന്നതിനാല്‍ ശിക്ഷ രുചിച്ചുകൊള്ളുക.

അദ്ദിക്ര്‍ മൂടിവെച്ച് ജീവിച്ചിരുന്ന കാഫിറുകളെ നരകത്തിലേക്ക് അടുപ്പിക്കുകയും ഇത് സത്യം തന്നെയല്ലേ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിനം അവര്‍ പറയും: അതെ, ഞങ്ങളുടെ നാഥാ! ഇത് സത്യം തന്നെയാണ്. അപ്പോള്‍ അല്ലാഹു പറയും: നിങ്ങള്‍ മൂടിവെച്ചുകൊണ്ടിരുന്നവരായതിനാല്‍ ശിക്ഷ രുചിച്ചുകൊള്ളുക എന്ന് 46: 34 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 23: 105 ല്‍, നരകവാസികളോട്: എന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വി ശദീകരിച്ച് തന്നിട്ടുണ്ടായിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെയായിരുന്നു എന്നും; 23: 106-107 ല്‍, ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളെ കീഴടക്കി, ഞങ്ങള്‍ വഴിപിഴച്ച ഒരു ജനത തന്നെയുമായിരുന്നു, ഞങ്ങളുടെ നാഥാ! ഞങ്ങളെ ഇതില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നാലും, ഇനി ഞങ്ങള്‍ അതിര് കവിയുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും എന്ന് അവര്‍ പറയുമെന്നും; 23: 108 ല്‍, അപ്പോള്‍ അല്ലാഹു: നിങ്ങള്‍ അതില്‍ ആണ്ടിറങ്ങിക്കൊള്ളുക, നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്! എന്ന് പറയുമെന്നും പ റഞ്ഞിട്ടുണ്ട്. കാഫിറുകള്‍ നാഥന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കാണുകയാണെങ്കില്‍ എന്നാണ് സൂക്തത്തില്‍ പറഞ്ഞതെങ്കിലും ഫുജ്ജാറുകളായ അവര്‍ നാഥ നെ കാണാത്തവിധം അവര്‍ക്കും നാഥനുമിടയില്‍ കാണാത്ത ഒരു മറ ഇടപ്പെടുമന്ന് 83: 15 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ നാഥനെ അവര്‍ കാണുകയില്ല. 2: 174-176; 3: 106, 5: 19 വിശദീകരണം നോക്കുക.