( അൽ അന്‍ആം ) 6 : 32

وَمَا الْحَيَاةُ الدُّنْيَا إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ الْآخِرَةُ خَيْرٌ لِلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ

ഭൗതികജീവിതം കളിയും തമാശയുമല്ലാതെ മറ്റൊന്നുമല്ല; അല്ലാഹുവിനെ സൂ ക്ഷിച്ച് ജീവിക്കുന്നവരായവര്‍ക്ക് പരലോകഭവനം തന്നെയാകുന്നു ഉത്തമമാ യിട്ടുള്ളത്, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലെയോ?

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ അവരുടെ നാലാം ഘട്ടമായ ഐഹികലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന ബോധമുള്ളവരാ ണ്. അവര്‍ പരലോകജീവിതം ലക്ഷ്യം വെച്ചുകൊണ്ട് ഐഹികജീവിത രംഗങ്ങളെ ല്ലാം പ്രകാശമായ അദ്ദിക്റിന്‍റെ വഴിയില്‍ ക്രമപ്പെടുത്തുന്നവരും ഏറ്റവും നല്ല ഗ്രന്ഥമാ യ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരും അവരുടെ മക്കള്‍ ലക്ഷ്യബോധമുളളവ രായി ജീവിക്കാന്‍ പ്രാപ്തരാകും വിധം പതിനഞ്ച് വയസ്സിനുമുമ്പ് അവര്‍ക്ക് അദ്ദിക്ര്‍ പഠിപ്പിക്കുന്നവരുമാണ്. എന്നാല്‍ അദ്ദിക്റിനെ അവഗണിക്കുന്ന അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ ഐഹികലോക ജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരും ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്തവരും പരത്തില്‍ കാഫിറായ പിശാചിന്‍റെ വീട്ടില്‍ അഭയം തേടേണ്ടവരുമാണ്. 29: 64 ല്‍, ഐഹിക ജീവിതമെന്നത് കളിയും തമാശയുമ ല്ലാതെ അല്ല, പരലോക ജീവിതമാണ് യഥാര്‍ത്ഥ ജീവിതം, അവര്‍ അറിവുള്ളവരായിരു ന്നുവെങ്കില്‍ എന്നും; 57: 20 ല്‍, നിങ്ങള്‍ അറിഞ്ഞിരിക്കുക, നിശ്ചയം ഐഹിക ജീവി തം കളിയും തമാശയും നിങ്ങള്‍ക്കിടയില്‍ പരസ്പരം പൊങ്ങച്ചം കാണിക്കലും ആഡം ബരത്തില്‍ മുന്‍കടക്കലും ധനത്തിലും സന്താനങ്ങളിലുമുള്ള ആധിക്യത്തിന് വേണ്ടി യുള്ള മത്സരവുമല്ലാതെ മറ്റൊന്നുമല്ല എന്നും പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 44; 3: 196-197; 4: 150-151; 5: 57-58 വിശദീകരണം നോക്കുക.