( അൽ അന്‍ആം ) 6 : 38

وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ ۚ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ

ഭൂമിയിലുള്ള ജീവജാലങ്ങളില്‍ നിന്നുള്ളതോ രണ്ട് ചിറകുകളില്‍ പറക്കുന്ന പക്ഷികളില്‍ നിന്നുള്ളതോ ആകട്ടെ, നിങ്ങളെപ്പോലുള്ള ഒരു സമുദായമായിട്ട ല്ലാതെ അല്ല, ഏതൊന്നില്‍ നിന്നുള്ളതും നാം ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെ വിട്ടിട്ടില്ല, പിന്നെ അവരെല്ലാം തങ്ങളുടെ നാഥനിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്ന തുമാണ്.

എല്ലാ ജീവജാലങ്ങളും മനുഷ്യരെയും ജിന്നുകളെയും പോലെയുള്ള സമുദായ ങ്ങളാണെന്നും അവരെ എല്ലാവരെയും അന്ത്യനാളില്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ഒരുമി ച്ചുകൂട്ടി വിചാരണ നടത്തുമെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. വെള്ളത്തില്‍ അറുനൂറ് സമുദായങ്ങളില്‍ പെട്ട ജീവികളും കരയില്‍ നാനൂറ് സമുദായങ്ങളില്‍ പെട്ട ജീവികളുമാണ് ഉള്ളതെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഈ ജീവജാലങ്ങളെല്ലാം തന്നെ അല്ലാഹുവിനെ ആത്മാവുകൊണ്ട് സ്തുതിക്കുന്നവരും കീര്‍ത്തനം ചെയ്യുന്നവരുമാണെന്ന് 17: 44; 24: 41; 22: 18 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ട ബുദ്ധിശക്തി നല്‍കപ്പെ ട്ട മനുഷ്യന്‍റെ ബാധ്യതയാണ് അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കലും ഇതര ജീവജാലങ്ങള്‍ക്ക് നാഥനെ വാഴ്ത്താനും കീര്‍ത്തനം ചെയ്യാനുമുള്ള സാ ഹചര്യം ഉണ്ടാകുന്നതിനുവേണ്ടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമ ന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കലും. 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ പറ ഞ്ഞ പ്രകാരം നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിക്കുകവഴി അവര്‍ അല്ലാഹുവിനെ സഹായിക്കുന്നവരായതിനാല്‍ അല്ലാഹു അവരെയും സഹായിക്കുന്നതും അ വനിലേക്കുള്ള നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതുമാണ്. 

16: 89 ല്‍, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥം നിനക്ക് നാം അ വതരിപ്പിച്ച് തന്നിട്ടുണ്ടെന്നും, അത് സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ ക്ക് സന്‍മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണെന്നും പറഞ്ഞിട്ടുണ്ട്. 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22; 64: 11 എന്നീ സൂക്തങ്ങളില്‍ പറയുന്ന ഗ്രന്ഥവും അല്‍ കിതാബിന്‍റെ പൂര്‍ണ്ണരൂപമായ അദ്ദിക്ര്‍ തന്നെയാണ്. 18: 54 ല്‍, നിശ്ചയം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ ഇതില്‍ മനുഷ്യര്‍ക്കുവേണ്ടി എല്ലാഓരോ ഉപമയില്‍ നിന്നുള്ളതും വിശദീകരിച്ചിട്ടുണ്ട്, എന്നാല്‍ ജനങ്ങളില്‍ അധികപേരും കുതര്‍ക്കികളാകാതിരിക്കുന്നില്ല എന്നും; 30: 58 ല്‍, നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി ഈ ഗ്രന്ഥത്തില്‍ എല്ലാ ഓരോ ഉപമയില്‍ നിന്നുള്ളതും നാം ഉദ്ധരിച്ചിട്ടുണ്ട്, അവര്‍ക്ക് ഒരു ദൃഷ്ടാന്തം കൊണ്ടുവന്നാല്‍ അവര്‍ പറയുകതന്നെ ചെയ്യും: നിങ്ങള്‍ മിഥ്യാവാദികളല്ലാതെ മറ്റാരുമല്ല എന്നും; 39: 27 ല്‍, നിശ്ചയം മനുഷ്യര്‍ക്കുവേണ്ടി എല്ലാഓരോ ഉപമയില്‍ നിന്നുള്ള തും നാം ഉദ്ധരിച്ചിട്ടുണ്ട്-അവര്‍ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നതിന് വേണ്ടി എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാനമാണ് അ ദ്ദിക്ര്‍. എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തുകയും മനുഷ്യരും ജിന്നുകളും ഇതര ജീവജാലങ്ങളോട് കാണിച്ച ക്രൂരതകളെക്കുറിച്ച് സ്രഷ്ടാവിന്‍റെ മുമ്പില്‍ സങ്കടം പറയാന്‍ അവര്‍ക്ക് അവസരമുണ്ടാക്കുകയും അവയോട് ചെയ്ത ക്രൂരതകള്‍ക്കുള്ള ശിക്ഷ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും നല്‍കുകയും അവയെ മണ്ണാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. ഓരോ വ്യക്തിയും താന്‍ ഇവിടെ വിധിദിവസത്തേക്കുവേണ്ടി ഒരുക്കിവെച്ചത് കാണുന്ന ദിനം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത ഫുജ്ജാറുകളായ കാഫിറുകള്‍ പട്ടികള്‍, പന്നികള്‍, പെരുച്ചാഴികള്‍ എന്നിവയെപ്പോലെ ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് വിലപിക്കുന്നതാണെന്ന് 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി നരകക്കുണ്ഠാഗ്നിയിലേക്കുള്ളവരാണ് എന്നും, അക്കൂട്ട രാണ് കരയിലെ ഏറ്റവും ദുഷിച്ച ജീവികളെന്നും 98: 6 ലും, അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ 1000 സമുദായങ്ങളി ല്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. 1: 3; 2: 159-160; 3: 7-10; 4: 41-42 വിശദീകരണം നോക്കുക.