وَقَالُوا لَوْلَا نُزِّلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۚ قُلْ إِنَّ اللَّهَ قَادِرٌ عَلَىٰ أَنْ يُنَزِّلَ آيَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
അവര് ചോദിക്കുകയും ചെയ്യുന്നു: എന്തുകൊണ്ട് തന്റെ നാഥനില്നിന്നുള്ള ഒരു ദൃഷ്ടാന്തം അവന്റെമേല് ഇറക്കപ്പെടുന്നില്ല, നീ പറയുക: നിശ്ചയം അല്ലാഹു ഒരു ദൃഷ്ടാന്തം ഇറക്കാന് കഴിവുള്ളവന് തന്നെയാകുന്നു, പക്ഷേ അവരില് അധികപേരും അറിവില്ലാത്തവരുമാകുന്നു.
ദൃഷ്ടാന്തമെന്നാല് കാര്യകാരണബന്ധത്തിന് അതീതമായി പ്രകടമാകുന്ന കണ്ണുകൊണ്ട് നേരിട്ടുകാണാന് കഴിയുന്ന അമാനുഷികമായ സംഭവമെന്നാണ്. മൂസാ നബിയു ടെ പാമ്പായി മാറുന്ന വടി, ഈസാ നബി പാണ്ഡുരോഗികളെയും കുഷ്ഠരോഗികളെ യും അന്ധന്മാരെയും സുഖപ്പെടുത്തിയതും മരിച്ചവരെ ജീവിപ്പിച്ചതും പോലെയുള്ള സംഭവങ്ങള്, സമൂദ് സമുദായത്തിന് നല്കിയ ഒട്ടകം തുടങ്ങിയവ പ്രവാചകന്മാരിലൂടെ അല്ലാഹു പ്രത്യക്ഷപ്പെടുത്തിയ ചില ദൃഷ്ടാന്തങ്ങളാണ്. 29: 50 ല്, എന്താണ് അവന് തന്റെ നാഥനില് നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കാത്തത് എന്ന ചോദ്യത്തിന്, നിശ്ചയം ഞാന് വ്യക്തമായ ഒരു മുന്നറിയിപ്പുകാരന് മാത്രമാണ് എന്ന് മറുപടി പറയാനാണ് പ്രവാചകനോട് പറയുന്നത്. 29: 51 ല്, അവര്ക്ക് വിശദീകരിച്ചുകൊടുക്കപ്പെടുന്ന ഗ്രന്ഥം നാം നിന്റെ മേല് ഇറക്കിയത് അവര്ക്ക് ഒരു ദൃഷ്ടാന്തമായിപ്പോരെയോ? നിശ്ചയം അതില് വിശ്വാസികളായ ജനതക്ക് കാരുണ്യവും അനുസ്മരണവും ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. 17: 59 ല്, ദിവ്യാത്ഭുതം അയക്കുന്നതില്നിന്ന് മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല, പൂര്വ്വികര് അതിനെ തള്ളിപ്പറഞ്ഞു എന്നതല്ലാതെ, സമൂദ് ജനതക്ക് നാം ഉള്ക്കാഴ്ചാദായകമായി ഒട്ടകത്തെ നല്കുകയുണ്ടായി, എന്നാല് അവര് അതിനോട് അക്രമം പ്രവര്ത്തിച്ചു, ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങള് അയക്കാറുമില്ല എന്ന് പറഞ്ഞിട്ടുണ്ട്.
മുന്കാലത്ത് വന്നിട്ടുള്ള എല്ലാ ദൃഷ്ടാന്തങ്ങളും വിവരിച്ചിട്ടുള്ളതും മൊത്തം മ നുഷ്യര്ക്ക് സന്മാര്ഗവും വിശ്വാസികള്ക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ള തുമായ ഏറ്റവും വലിയ ദിവ്യാത്ഭുതം അന്ത്യപ്രവാചകനായ മുഹമ്മദിന് നല്കിയ അദ്ദിക്ര് ആണ്. 41: 41-43 ല്, അതിനെ മിഥ്യകലരാത്ത അജയ്യഗ്രന്ഥമെന്നും; 3: 58 ല്, അതിനെ യുക്തിനിര്ഭരമായ ഉണര്ത്തല് എന്നും; 25: 33 ല്, അതിനെ ത്രികാലജ്ഞാനിയില് നിന്നുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്ക്ക് ഉപയോഗപ്പെടുത്താന് നല്കാതെയും പിടിവള്ളിയില്ലാതെ ജീവിക്കുന്ന അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് 4: 150-151 ല് പറഞ്ഞ യഥാര്ത്ഥ കാഫിറു കളായി അധഃപതിച്ചിരിക്കുകയാണ്.
56: 82 ല് പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഈ കെട്ടജനത പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാ ദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 5: 33 ല് വിവരിച്ച പ്ര കാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്റെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങളാല് ഇക്കൂട്ടര് വധിക്കപ്പെടുമ്പോള് മാത്രമാണ് 38: 8 ല് പറഞ്ഞ പ്രകാരം ഇക്കൂട്ടര്ക്ക് അറബി ഖുര്ആനല്ല, അദ്ദിക്ര് അഥവാ ദിക്രീ ആയിരുന്നു നാഥനില് നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 2: 211-212; 3: 49-50; 6: 4-5 നോക്കുക.