وَمَا تَأْتِيهِمْ مِنْ آيَةٍ مِنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ
തങ്ങളുടെ നാഥന്റെ സൂക്തങ്ങളില്‍ നിന്ന് ഏതൊരു സൂക്തം അവരിലേക്ക് വ ന്നെത്തുമ്പോഴും അവര്‍ അതിനെത്തൊട്ട് അവഗണിക്കുന്നവരാകാതിരുന്നിട്ടില്ല.
36: 46 ല്‍ ഇതേ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളുടെ സ്വഭാവമാണ് സൂക്തത്തില്‍ പറയുന്നത്. ഊഹങ്ങള്‍ പിന്‍പറ്റുന്ന അവരിലെ ഗണിതം പഠിച്ചവരും ശാസ്ത്രം പഠിച്ചവരുമായ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരെല്ലാം ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ എണ്ണം 6666 ആണ് എന്ന് കള്ളം പറയുന്നവരാണ്. ഉറപ്പ് നല്കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞതിനാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ക്ക് സൂക്തങ്ങളുടെ എണ്ണം 6236 ആണെന്ന് പോലും തിരിച്ചറിയുകയില്ല.
നാം നിനക്ക് നമ്മില്‍ നിന്നുള്ള ഒരു ഉണര്‍ത്തല്‍ (അദ്ദിക്ര്‍) നല്‍കിയിട്ടുണ്ട്, ആരാണോ അതിനെ അവഗണിച്ചത്, അപ്പോള്‍ നിശ്ചയം അവന് വിധിദിവസം അവന്റെ പാപഭാരം വഹിക്കുക തന്നെ ചെയ്യും, അവന് അതില്‍ നിത്യവാസിയുമായിരിക്കും, അവന് എത്ര ദുഷിച്ച പാപഭാരമാണ് അന്ത്യനാളില്‍ വഹിക്കുന്നതെന്ന് 20: 99-101 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചവന് ഇഹലോകത്ത് ഇടുങ്ങിയ ജീവിതവിഭവമാണുള്ളതെന്നും വിധിദിവസം അവനെ പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുക അന്ധനായിട്ടായിരിക്കുമെന്നും 20: 124-127 സൂക്തങ്ങളിലും; അദ്ദിക്റിനെ വിസ്മരിക്കുക വഴി നാഥനെ വിസ്മരിച്ച ഫുജ്ജാറുകളെ അവന് രൂക്ഷമായ ശിക്ഷയിലേക്ക് കടത്തിവിടുന്നതാണെന്ന് 72: 17 ലും പറഞ്ഞിട്ടുണ്ട്. ആരാണോ തന്റെ ഹൃദയത്തെ അദ്ദിക്റില്‍ നിന്ന് അശ്രദ്ധനാക്കിയത്, അവനെ പ്രവാചകനോ വിശ്വാസിയോ അനുസരിക്കാന്‍ പാടില്ല എന്ന് 18: 28 ലും, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടതിന് ശേഷം അവയെ അവഗണിക്കുന്നവര്‍ അക്രമികളും ഭ്രാന്തന്മാരുമാണെന്നും അവര്‍ക്ക് അത് മനസിലാകാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഒരു മൂടിയിടുമെന്നും 18: 57; 32: 22 എന്നീ സൂക്തങ്ങളിലും അവരാണ് വായിച്ചിട്ടുള്ളത്. 2: 6-7, 18, 121; 4: 56, 63; 5: 57 വിശദീകരണം നോക്കുക.