( അൽ അന്‍ആം ) 6 : 41

بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِنْ شَاءَ وَتَنْسَوْنَ مَا تُشْرِكُونَ

അല്ല; നിങ്ങള്‍ അവനെ മാത്രമാണ് വിളിച്ചുപ്രാര്‍ത്ഥിക്കുക, അങ്ങനെ അവന്‍ ഉദ്ദേശിക്കുന്നപക്ഷം നിങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കു ന്ന വിപത്ത് അവന്‍ നിങ്ങളില്‍നിന്ന് നീക്കിക്കളയുകയും, നിങ്ങള്‍ പങ്കുചേര്‍ ത്തുകൊണ്ടിരിക്കുന്നതിനെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുന്നതാണ്.

സേവിച്ചുകൊണ്ടിരിക്കുവാന്‍ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് പ രിചയപ്പെടുത്തുന്നതിനുവേണ്ടിയാണ് 6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിനെ അവഗണിച്ച് അല്ലാഹു അല്ലാത്തവരെ അവനിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ ശക്കാരും ഇടയാളന്‍മാരുമായി സങ്കല്‍പിച്ച് വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ഫുജ്ജാറുകള്‍ക്ക് പെട്ടെന്ന് വല്ല അപകടമോ അന്ത്യമണിക്കൂറോ വരികയാണെങ്കില്‍ അവര്‍ അല്ലാഹുവിനെ മാത്രമാണ് വിളിച്ചുപ്രാര്‍ത്ഥിക്കുക എന്നാണ് സൂക്തം പറയുന്നത്. ദുഃഖസമയങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കുകയും സുഖസമയങ്ങളില്‍ അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുകയും ചെയ്യുന്ന ഇവര്‍ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. അവനാണ് നിങ്ങളെ കരയിലും കടലിലും സഞ്ചരിപ്പിക്കുന്നത്, അ ങ്ങനെ നിങ്ങള്‍ കപ്പലില്‍ ആഹ്ലാദഭരിതരായി യാത്രചെയ്യുമ്പോള്‍ കൊടുങ്കാറ്റ് വരിക യും ചുറ്റുഭാഗവും തിരമാലകളാല്‍ വലയം ചെയ്യുകയും നിങ്ങളുടെ കപ്പല്‍ മുങ്ങിപ്പോകുമെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ ജീവിതം മുഴുവനും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുന്നു, 'ഈ ആപത്തില്‍നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരായിരിക്കും'. അങ്ങനെ അവരെ രക്ഷപ്പെടുത്തിയാല്‍ അവര്‍ അതാ ഭൂമിയില്‍ അതിക്രമകാരികളായി മാറുന്നു, ഓ മനുഷ്യരേ! നിങ്ങള്‍ അതിക്രമം കാണിക്കുന്നത് നിങ്ങളോട് തന്നെയാണ്, ഈ ഐ ഹികജീവിതം ഒരു വിഭവം മാത്രമാണ്, പിന്നെ നിങ്ങളുടെയെല്ലാം മടക്കം നമ്മിലേക്കാ ണ്, അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതുമാണ് എന്ന് 10: 22-23 ല്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിക്കുന്നുണ്ട്. 1: 4; 6: 14; 17: 83 വിശദീകരണം നോക്കുക.