( അൽ അന്‍ആം ) 6 : 42

وَلَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِنْ قَبْلِكَ فَأَخَذْنَاهُمْ بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَتَضَرَّعُونَ

നിശ്ചയം നാം നിനക്കുമുമ്പ് വിവിധ സമുദായങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്, അങ്ങനെ അവരെ നാം വിപത്തുകള്‍ കൊണ്ടും യാതനകള്‍ കൊണ്ടും പിടികൂടിയിട്ടുമുണ്ട്-അവര്‍ വിനീതരാകുന്നവര്‍ തന്നെയാകണമെന്നതിന് വേണ്ടി.

ദുഃഖസമയങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കുകയും സുഖസമയങ്ങളില്‍ അല്ലാഹുവിനെ വിസ്മരിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ് ഭൂരിപക്ഷ മനുഷ്യരിലും എക്കാലത്തുമുളളത് എന്നതിനാല്‍ അല്ലാഹുവിന്‍റെയും ഗ്രന്ഥത്തിന്‍റെയും മുമ്പില്‍ വിനീതരാകുന്നതിന് വേണ്ടി എല്ലാ സമുദായങ്ങളെയും വിപത്തുകൊണ്ടും യാതനകൊണ്ടും പിടികൂടിയിട്ടുണ്ട് എന്നാണ് സൂക്തത്തില്‍ പറയുന്നത്. ഇനി പ്രവാചകന്‍മാര്‍ ആരും തന്നെ വരാനില്ലാത്തതിനാല്‍ ഇസ്ലാമിനെ മായ്ച്ച് കളയാന്‍ വരുന്ന മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിനോട് അനുബന്ധിച്ചാണ് ക്ഷാമവും പ്രതിസന്ധിയും ഉടലെടുക്കുക. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മഴയും കൃഷിയും ഉല്‍പാദിപ്പിച്ച് കൊടുക്കുന്ന മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. 32: 21 ല്‍, നാം അവരെ വലിയ ശിക്ഷക്കുമുമ്പ് ചെറിയ ചെറിയ ശിക്ഷകള്‍ രുചിപ്പിക്കുകതന്നെ ചെയ്യും, അവര്‍ ജീവിത ലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിലേക്ക് തിരിച്ച് വരുന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 2: 18, 170-171 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ ജീവിതലക്ഷ്യത്തിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരാത്തതുകാരണം 17: 97-98 ല്‍ വിവരിച്ച പ്രകാരം അന്ധരും ബധിരരും ഊമരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണ്. 4: 91; 5: 65-66; 7: 172-174; 30: 41 വിശദീകരണം നോക്കുക.