( അൽ അന്‍ആം ) 6 : 43

فَلَوْلَا إِذْ جَاءَهُمْ بَأْسُنَا تَضَرَّعُوا وَلَٰكِنْ قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ الشَّيْطَانُ مَا كَانُوا يَعْمَلُونَ

അപ്പോള്‍ നമ്മുടെ വിപത്ത് അവര്‍ക്ക് വന്നുകഴിഞ്ഞപ്പോള്‍ അവര്‍ എന്തുകൊ ണ്ട് വിനീതരായില്ല? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്ത് കല്ലിച്ചുപോവു കയാണുണ്ടായത്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒന്ന് പിശാച് അവര്‍ക്ക് അലങ്കാരമാക്കിക്കൊടുക്കുകയും ചെയ്തു.

അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കു ന്ന തെമ്മാടികള്‍ വിശ്വസിക്കുകയില്ല എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഇത്തരം കാഫിറുകള്‍ക്ക് പിശാച് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അലങ്കാരമാക്കിക്കൊടുക്കുന്നതാണ്. 19: 83 ല്‍, കാഫിറുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കുന്നതിന് നാം പിശാചുക്കളെ അയച്ചിട്ടുള്ളത് നീ ക ണ്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ സൂര്യനെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടിരുന്ന ശീബാരാജ്ഞിക്കും അവളുടെ ജനതക്കും പിശാച് അവരുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കാരമാക്കിക്കൊടുക്കുകയും അവന്‍ അവരെ യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍ നി ന്ന് തടയുകയും ചെയ്തു, അപ്പോള്‍ അവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരായില്ല എന്ന് 27: 24 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരു ജനതക്കും ആപത്തുവിപത്തുകള്‍ വ രുത്താന്‍ കാരണക്കാരനാകുന്നില്ല. 4: 78-79 ല്‍ വിവരിച്ച പ്രകാരം തിന്മ അവനവന്‍റെ കൈകള്‍ സമ്പാദിക്കുന്നത് തന്നെയാണ്. 6: 112; 43: 36-39; 114: 6 സൂക്തങ്ങളില്‍ പറഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും അവര്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരും അവര്‍ക്ക് അവരുടെ പൈശാചിക പ്രവൃത്തികള്‍ ആകര്‍ഷകമാക്കിക്കൊടുക്കുകയാണ്. 1000 ത്തില്‍ 999 ല്‍ പെട്ട മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നുമുള്ള കാഫിറുകള്‍ അദ്ദിക്റില്‍ നിന്ന് തടഞ്ഞാണ് കാഫിറായ പിശാചിന്‍റെ വീടാ യ നരകക്കുണ്ഠത്തിലേക്ക് മനുഷ്യരെ പിടിവിടാതെ പിടിച്ച് വലിച്ച് കൊണ്ടുപോവുക. 2: 74, 99, 168-169; 34: 20-22 വിശദീകരണം നോക്കുക.