( അൽ അന്‍ആം ) 6 : 44

فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُمْ بَغْتَةً فَإِذَا هُمْ مُبْلِسُونَ

അങ്ങനെ അവര്‍ ഏതൊന്നുകൊണ്ടാണോ ഓര്‍മ്മിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്, അത് അവര്‍ വിസ്മരിച്ച് കളഞ്ഞപ്പോള്‍ എല്ലാ ഓരോ വസ്തുവിന്‍റെയും വാ തിലുകള്‍ നാം അവരുടെ മേല്‍ തുറന്നുകൊടുത്തു, അവര്‍ക്ക് നല്‍കപ്പെട്ടതു കൊണ്ട് അവര്‍ മതിമറന്ന് വിഹരിക്കുന്നതുവരെ, അപ്പോള്‍ നാം അവരെ പെ ട്ടെന്ന് പിടികൂടി, അപ്പോഴതാ അവര്‍ ആശയറ്റവരായിത്തീരുന്നു.

ഏതൊരു ജനതയെയും അവര്‍ വേദഗ്രന്ഥം കൊണ്ട് ഓര്‍മ്മിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത് വിസ്മരിച്ച് പൂര്‍ണ്ണമായും കപടന്മാരായിത്തീരുമ്പോള്‍ ഭൗതികമായ അനുഗ്രഹങ്ങള്‍ കൂടുതലായി ചൊരിഞ്ഞുകൊടുത്ത് അവരെ കൂടുതല്‍ പരീക്ഷണത്തില്‍ അകപ്പെടുത്തുക എന്നതാണ് അല്ലാഹുവിന്‍റെ ചര്യ. അതാണ് 'എല്ലാ ഓരോ കാര്യത്തിന്‍റെയും വാതിലു കള്‍ നാം അവരുടെ മേല്‍ തുറന്ന് കൊടുത്തു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. സ്രഷ്ടാവി നെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതും പൂര്‍വ്വികജനതകള്‍ അക്രമികളും തെമ്മാടികളുമായപ്പോള്‍ അല്ലാഹു എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഓര്‍മ്മി പ്പിക്കുന്നതും, ഇനി പരലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതുമായ അദ്ദിക്റിനെ വിസ്മരിച്ച് ലക്ഷ്യബോധം നഷ്ടപ്പെട്ട് തെമ്മാടികളും പ്രജ്ഞയറ്റവരുമായ ഫുജ്ജാറുകളെപ്പോലെ ഇതരജനവിഭാഗങ്ങളും മാറുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. അതിന് മുന്നോടിയായി 'അവസാനകാലത്ത് ഗ്രന്ഥത്തില്‍ അതിന്‍റെ വള്ളിയും പുള്ളിയുമല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല എന്നും, ഗ്രന്ഥത്തിന്‍റെ ആശയം ഉയര്‍ത്തപ്പെടുമെന്നും' നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചത് ഇന്ന് പുലര്‍ന്നുകൊണ്ടിരിക്കുകയാണ്. 

പരലോകം വെടിഞ്ഞ് ഐഹികലോകത്തിന് പ്രാധാന്യം കൊടുത്ത് പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കുന്ന 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാനാണ് 14: 30 ലൂടെ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന 1000 ത്തില്‍ ഒന്നായ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. 4: 118; 5: 49, 67; 6: 25-26 വിശദീകരണം നോക്കുക.