( അൽ അന്‍ആം ) 6 : 45

فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا ۚ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

അപ്പോള്‍ അക്രമികളായ ജനതയുടെ അടിവേരറുത്ത് ഉന്മൂലനം ചെയ്യപ്പെട്ടു, സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാകുന്നു.

എത്രയെത്ര നാട്ടുകാരെയാണ് നാം അവര്‍ അക്രമികളായപ്പോള്‍ നാമാവശേഷമാക്കിയിട്ടുള്ളത്, അവര്‍ക്കുശേഷം നാം മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു, നമ്മുടെ ദണ്ഡനം അവര്‍ക്ക് ആസന്നമായപ്പോള്‍ അവരതാ അതില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ഓടി രക്ഷപ്പെടേണ്ട, നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖാഡംബരങ്ങളിലേക്കും നിങ്ങളുടെ വീടുകളിലേക്കും തന്നെ മടങ്ങിക്കൊള്ളുവീന്‍; നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ശിക്ഷ ബാധിച്ചപ്പോള്‍ അവര്‍ പറയുന്നവരുമാകുന്നു: ഓ ഞങ്ങളുടെ നാശം! ഞങ്ങള്‍ അക്രമികള്‍ ആയിപ്പോയല്ലോ എന്ന് 21: 11-14 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത് ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. എല്ലാ കാലത്തും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാക്കകാരണവന്മാരുടെയും ഭൂരിപക്ഷത്തിന്‍റെയും മാര്‍ഗ്ഗമായ ത്വാഗൂത്തിന്‍റെ മാര്‍ഗ്ഗം പിന്‍പറ്റുന്നവരായിക്കൊണ്ട് ഒരു ജനത മുഴുവനും അക്രമികളായി മാറുമ്പോഴാണ് ആ ജനതയുടെ അടിവേരറുത്ത് നശിപ്പിക്കുകയും പ്രവാചകന്മാരെയും അവരോടൊപ്പമുള്ള വിശ്വാസികളായവരെയും രക്ഷപ്പെടുത്തി അവരില്‍ നിന്ന് മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുള്ളത്. 1: 1; 39: 74-75 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് സൃഷ്ടികള്‍ക്കിടയില്‍ വിധികല്‍പിക്കുകയും സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും നാഥനായ അല്ലാഹുവിനാണ് എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യും. 2: 57, 254; 4: 133; 6: 21 വിശദീകരണം നോക്കുക.