قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُمْ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِهِ ۗ انْظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ
നീ ചോദിക്കുക: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വി യും നിങ്ങളുടെ കാഴ്ചയും എടുത്തുകളയുകയും നിങ്ങളുടെ ഹൃദയങ്ങളുടെമേല്‍ മൂടിയിട്ട് മുദ്രവെക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹുവിനെക്കൂടാ തെ വേറെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് അത് കൊണ്ടുവന്ന് തരിക, നീ നോക്കുക: എങ്ങനെയെല്ലാമാണ് നാം നമ്മുടെ സൂക്തങ്ങള്‍ അവര്‍ക്ക് വിശ ദീകരിച്ചുകൊടുക്കുന്നത്-പിന്നെയവര്‍ പിന്തിരിഞ്ഞുപോകുന്നവരാകുന്നതും.
സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ആരാണോ അവരവരെ തിരിച്ചറിയുക, സ്രഷ്ടാവിനെ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ചറിയുക എന്നെല്ലാം പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അതിന് വേണ്ടിയാണ് കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങിയവയെല്ലാം നല്‍കിയിട്ടുള്ളതും. അപ്പോള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് പ്രവാചകന്‍റെ തന്നെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനായ അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും പിശാചിനെയും മലക്കുകളെയും പ്രവാചകന്മാരെയും നബിമാരെയുമെല്ലാം പരിചയപ്പെടുത്തല്‍. എന്നാല്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന് നേരെവിരുദ്ധമായി മറ്റേതൊരു ജനവിഭാഗത്തേക്കാളും കൂടുതല്‍ അധര്‍മ്മത്തിലും സംസ്കാരശൂന്യതയിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമായ ജീവിതം നയിക്കുക വഴി 9: 65 ല്‍ പറഞ്ഞതുപോലെ അവര്‍ അല്ലാഹുവിനെയും അദ്ദിക്റിനെയും പ്രവാചകനെയും പരിഹസിക്കുന്ന കപടവിശ്വാസികളായി മാറിയിരിക്കുകയാണ്. 2: 18, 146; 4: 82; 7: 146-147; 10: 35-36 വിശദീകരണം നോക്കുക.