( അൽ അന്‍ആം ) 6 : 50

قُلْ لَا أَقُولُ لَكُمْ عِنْدِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

നീ പറയുക: എന്‍റെ പക്കല്‍ അല്ലാഹുവിന്‍റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല-ഞാന്‍ മറഞ്ഞകാര്യങ്ങള്‍ അറിയുന്നവനാണെന്നും; നിശ്ചയം ഞാന്‍ ഒരു മലക്കാണെന്നും ഞാന്‍ നിങ്ങളോട് പറയുന്നില്ല, നിശ്ചയം എന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നതല്ലാതെ ഞാന്‍ പിന്‍പറ്റുന്നി ല്ല; നീ അവരോട് ചോദിക്കുക: അന്ധനും കാഴ്ചയുള്ളവനും സമമാവുമോ,അപ്പോള്‍ നിങ്ങള്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്നവരാകുന്നില്ലെയോ?

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ കൈവശമാണെന്ന് ഞാന്‍ നിങ്ങളോട് പറ യുന്നില്ല. എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയുമെന്നും ഞാന്‍ നിങ്ങളോട് പറയുന്നില്ല, നി ശ്ചയം ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. നിങ്ങളുടെ കണ്ണുകളില്‍ നി സ്സാരരായി കാണുന്നവര്‍ ആരാണോ, അവര്‍ക്ക് അല്ലാഹു യാതൊരു നന്മയും നല്‍കുക യില്ല എന്നും ഞാന്‍ നിങ്ങളോട് പറയുന്നില്ല. അവരുടെ മനസ്സിലുള്ളത് ഏറ്റവും അറിയുന്നവന്‍ അല്ലാഹുതന്നെയാകുന്നു. അങ്ങനെയെങ്ങാനും ഞാന്‍ പറയുകയാണെങ്കില്‍ നി ശ്ചയം ഞാന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കുമെന്ന് 11: 31 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ വേണ്ടുക കൂടാതെ എന്‍റെ സ്വന്തം കാര്യത്തില്‍ ഒരു ഉപകാരമോ ഉപദ്രവ മോ വരുത്താന്‍ എനിക്ക് അധികാരമില്ല, ഞാന്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായിരുന്നുവെങ്കില്‍ നന്മകളില്‍ നിന്ന് ധാരാളം ഞാന്‍ എനിക്ക് വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യുമാ യിരുന്നു, എന്നെ തിന്മകളൊന്നും ബാധിക്കുകയും ചെയ്യുമായിരുന്നില്ല, നിശ്ചയം ഞാന്‍ ഒരു താക്കീതുകാരനും വിശ്വാസികളായ ജനതക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവ നുമല്ലാതെ മറ്റാരുമല്ല എന്ന് 7: 188 ല്‍ പറഞ്ഞിട്ടുണ്ട്. 35: 19 ല്‍, അന്ധന്‍മാരും കാഴ്ചയുള്ളവരും സമമാവുകയില്ല എന്നും; 35: 20 ല്‍, അന്ധകാരങ്ങളും പ്രകാശവും സമമാവുകയില്ല എന്നും; 35: 21 ല്‍, തണലും വെയിലും സമമാവുകയില്ല എന്നും; 35: 22 ല്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല; നിശ്ചയം അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു, നീ ഖബറുകളിലുള്ളവരെ കേള്‍പ്പിക്കുന്നവനല്ലതന്നെ എന്നും പറഞ്ഞി ട്ടുണ്ട്. അതോ വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവരെ നാം ഭൂമിയില്‍ നാശമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കളെ നാം ഫുജ്ജാറുകളെപ്പോലെയാക്കുമോ എന്ന് 38: 28 ലും ചോദിച്ചിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളും അത് ഉപയോഗപ്പെടുത്താതെ മൂടിവെക്കുന്ന കപടവിശ്വാസികളായ തെ മ്മാടികളും സമമാവുകയില്ല എന്ന് 32: 18 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ രണ്ട് വിഭാഗങ്ങളുടെ ഉപമ, അന്ധരും ബധിരരുമായ ഒരു കൂട്ടര്‍, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരു കൂട്ടര്‍, ഇവര്‍ രണ്ടുകൂട്ടരുടെയും ഉപമ തുല്യമാകുമോ? അപ്പോള്‍ നിങ്ങള്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നവരാകുന്നില്ലേ എന്ന് 11: 24 ലും ചോദിച്ചിട്ടുണ്ട്. 

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ്. എന്നാല്‍ അവര്‍ അദ്ദിക്റിന്‍റെ 40 പേരുകളും ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകള്‍. അപ്രകാരം ഉപ യോഗപ്പെടുത്താതെ ഇന്ന് മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരെല്ലാം ഫുജ്ജാറുകളും കാഫിറുകളും കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരും ന രക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റി നെ മൂടിവെക്കുന്ന അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകളാണ്. 5: 33, 109; 6: 7-9; 7: 176 വിശദീകരണം നോക്കുക.