( അൽ അന്‍ആം ) 6 : 54

وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

നമ്മുടെ സൂക്തങ്ങള്‍കൊണ്ട് വിശ്വസിക്കുന്നവരായവര്‍ നിന്നിലേക്ക് വന്നാ ല്‍ അപ്പോള്‍ നീ പറയുക: നിങ്ങളുടെമേല്‍ സമാധാനമുണ്ടായിരിക്കട്ടെ, നി ങ്ങളുടെ നാഥന്‍ കാരുണ്യം തന്‍റെ സ്വഭാവമായി രേഖപ്പെടുത്തി വെച്ചിരിക്കു ന്നു, നിശ്ചയം നിങ്ങളില്‍ ഒരാള്‍ അറിവില്ലായ്മകൊണ്ട് ഒരു തിന്മ പ്രവര്‍ത്തിക്കുകയും പിന്നെ അതിനുശേഷം പശ്ചാത്തപിച്ച് മടങ്ങുകയും പ്രവര്‍ത്തനങ്ങ ള്‍ നന്നാക്കിത്തീര്‍ക്കുകയുമാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ ഏറെ പൊ റുക്കുന്ന കാരുണ്യവാനാകുന്നു.

യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ഇല്ലാത്തതിനാല്‍ കുറ്റം ചെയ്യുകയും അദ്ദിക്ര്‍ വായിച്ച് കുറ്റങ്ങള്‍ തിരിച്ചറിയുമ്പോള്‍ അല്ലാഹുവിനോട് ഏറ്റുപറയുകയും പ്രായശ്ചി ത്തം ചെയ്യേണ്ടതിന് പ്രായശ്ചിത്തം ചെയ്യുകയും ചെയ്താല്‍ കാരുണ്യവാനായ അല്ലാ ഹു പൊറുത്ത് കൊടുക്കുന്നതാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ നാഥന്‍റെ സംസാരമായ തിനാല്‍ അത് വിവരിക്കുന്ന സദസ്സിലേക്ക് വരുന്നവന്‍ സലാം (അഭിവാദ്യം) പറയാന്‍ പാടില്ല. പഠിക്കാന്‍ വരുന്നവര്‍ വിശ്വാസിയാണെങ്കില്‍ പഠിപ്പിക്കുന്നവന്‍ അങ്ങോട്ട് സലാം പറയാവുന്നതാണ്. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ കേട്ട് മനസ്സിലാക്കി 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കു ള്ള അവരുടെ വിധി 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റണം എന്ന ലക്ഷ്യം വെച്ച് വരുന്നവരല്ല. മറിച്ച് 5: 41 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ അവരുടെ നേതാക്കള്‍ക്ക് വേണ്ടി കേള്‍ക്കാന്‍ വരുന്നവരാണ്. 4: 17-18, 86; 39: 53-55 വിശദീകരണം നോക്കുക.