وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ
അപ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ സ്പഷ്ടമായി വിശദീകരിക്കുന്നു-ഭ്രാന്തന്‍മാരുടെ വഴി നീ വ്യക്തമായി വേര്‍തിരിക്കുന്നതിനുവേണ്ടി.
36: 55-58 ല്‍, സ്വര്‍ഗവാസികളുടെ അവസ്ഥ വിവരിച്ചശേഷം 36: 59-60 ല്‍, ഭ്രാന്തന്മാ രേ! നിങ്ങള്‍ ഇന്നേദിനം മാറിനില്‍ക്കുക, പിശാചിനെ സേവിക്കരുതെന്ന് നിങ്ങളോട് ഉ ടമ്പടി വാങ്ങിയിരുന്നില്ലേ, അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാണെന്നും പറഞ്ഞിരുന്നില്ലേ എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു ഉടമ്പടി ചെയ്തതായി ഗ്രന്ഥത്തി ല്‍ എവിടെയും കാണുകയില്ല. മറിച്ച് 7: 172 ല്‍ പറഞ്ഞ അല്ലാഹുവുമായി ചെയ്ത ഉടമ്പ ടി പാലിക്കാതെ അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുക വഴി അവരുടെ ജീവിതം പിശാചിനെ സേവിക്കുന്നതായി മാറുന്നതാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച ഫുജ്ജാറുകളും ചേര്‍ന്നതാണ് ഭ്രാന്തന്‍മാ ര്‍. 7: 40 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറഞ്ഞവരും അവകൊള്ളെ അഹങ്കാ രം നടിച്ചവരുമുണ്ടല്ലോ, അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കപ്പെടുകയില്ല, തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല, അപ്രകാരമാണ് നാം ഭ്രാന്തന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുക എന്ന് പറഞ്ഞിട്ടുണ്ട്.
വിശ്വാസികളുടെ സ്വഭാവത്തിന് വിരുദ്ധമായുള്ള സ്വഭാവമാണ് 52 സൂക്തങ്ങളില്‍ പരാമര്‍ശിച്ച പാപികളും കുറ്റവാളികളുമായ ഭ്രാന്തന്‍മാരുടേത്. ആത്മാവിന് പ്രാധാന്യം കൊടുക്കാതെ ജഡത്തിന് പ്രാധാന്യം കൊടുക്കുന്ന അവരോട് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉദ്ധരിച്ച് അവരുടെ എന്ത് കുറ്റങ്ങള്‍ ഉണര്‍ത്തിയാലും അവര്‍ വിനീതരാവുകയോ തലകുനിക്കുകയോ അല്ലാഹുവിനോട് കുറ്റങ്ങള്‍ ഏറ്റുപറയുകയോ പ്രായശ്ചിത്തം ചെയ്ത് ഖേദിച്ചുമടങ്ങുകയോ ഇല്ല. 15: 12; 26: 200 എന്നീ സൂക്തങ്ങളില്‍, അപ്രകാരം അദ്ദിക്റിനെ ചുട്ടുപഴുത്ത കമ്പിയെന്നോണം ഭ്രാന്തന്‍മാരുടെ ഹൃദ യങ്ങളിലേക്ക് അല്ലാഹു കടത്തിവിടുകയാണെന്നും എന്നാല്‍ അവര്‍ അതുകൊണ്ട് വി ശ്വസിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്. 25: 31 ല്‍, അപ്രകാരം എല്ലാ നബിമാര്‍ക്കും ഭ്രാന്ത ന്‍മാരെ ശത്രുക്കളാക്കിയിട്ടുണ്ടെന്നും അവരില്‍ നിന്ന് നിന്നെ സഹായിക്കാനും മാര്‍ഗദ ര്‍ശനം ചെയ്യാനും അല്ലാഹുതന്നെ ഏറ്റവും മതിയായവനാണെന്നും പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ പിന്‍പറ്റാതെ കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന 3: 10 ന്‍റെ വിശദീകരണത്തില്‍ 'അക്കൂട്ടര്‍ നിങ്ങളില്‍ നിന്നുള്ളവരാണ്; അക്കൂട്ടര്‍ തന്നെയാണ് നരകത്തിന്‍റെ വിറകുകള്‍' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച ഫുജ്ജാറുകള്‍ തന്നെയാണ് കാഫിറുകളും ഭ്രാന്തന്‍മാരും. ഫാജിറുകളായ അനുയായികളോട് കപടവിശ്വാസികളായ കേമന്‍മാരായ നേതാക്കന്‍മാര്‍: 'ഞങ്ങളാണോ നിങ്ങ ളെ അദ്ദിക്റില്‍ നിന്ന് നിങ്ങള്‍ക്ക് അത് വന്നുകിട്ടിയതിനുശേഷം തടഞ്ഞത്, അല്ല, നിങ്ങ ള്‍ ഭ്രാന്തന്‍മാര്‍ തന്നെയായിരുന്നു' എന്ന് പരലോകത്തുവെച്ച് പറയുന്ന രംഗം 34: 32 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 26: 99 ല്‍, നേതാക്കന്‍മാരായ കപടവിശ്വാസികളെക്കുറിച്ച് ഫാജിറുകളായ അനുയായികള്‍ 'ഞങ്ങളെ വഴിപിഴപ്പിച്ചവര്‍ ഭ്രാന്തന്‍മാരല്ലാതെയല്ല' എ ന്ന് പറയുമെന്നും; 37: 32 ല്‍, നിശ്ചയം ഞങ്ങള്‍ക്ക് സ്വയം ലക്ഷ്യബോധം നഷ്ടപ്പെട്ടതു പോലെ ഞങ്ങള്‍ നിങ്ങളെയും ലക്ഷ്യബോധം നഷ്ടപ്പെടുത്തി എന്ന് കപടവിശ്വാസിക ള്‍ അനുയായികളായ ഫാജിറുകളോട് പറയുന്നതാണെന്നും; 37: 33 ല്‍, അന്നേദിനം അ വര്‍ ശിക്ഷയില്‍ പങ്കുകാരായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 37: 34 ല്‍, അപ്രകാരമാണ് നാം ഭ്രാന്തന്‍മാരോട് പ്രവര്‍ത്തിക്കുക എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്‍മാരില്‍ കപടവിശ്വാസികളായ നേതാക്കളും ഫാജിറുകളായ അനുയായികളും ഉള്‍പ്പെടുമെന്ന് മനസ്സിലാക്കാവുന്നതാണ്. 1: 7; 2: 165-167; 25: 18 വിശദീകരണം നോക്കുക.