قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ ۚ قُلْ لَا أَتَّبِعُ أَهْوَاءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ
നീ പറയുക: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരായവരെ സേവിച്ചുകൊണ്ടിരിക്കുന്നത് നിശ്ചയം ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു, നീ പറയുക: ഞാന്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുന്നവനല്ല, അങ്ങനെ ചെയ്യുന്നപക്ഷം നിശ്ചയം ഞാന്‍ വഴികേടിലാവുകയും ഞാന്‍ സന്മാര്‍ഗം പ്രാപിച്ചവരില്‍ പെട്ടവനാവുകയുമില്ല.
അറബി ഖുര്‍ആന്‍ വായിക്കുകയും എന്നാല്‍ അല്ലാഹുവിനെ പ്രപഞ്ചനാഥനായി പരിഗണിക്കുകയും ചെയ്യാത്ത ഫുജ്ജാറുകളോടാണ് സന്മാര്‍ഗമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇങ്ങനെ പറയേണ്ടത്. പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് ലോകരെ പരിചയപ്പെടുത്താന്‍ കടമപ്പെട്ട അവര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല; 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ട് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ വരവിന് വേണ്ടി ധൃതി കാണിക്കുന്നവരുമാണ്. 17: 97-98; 25: 34 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. 1: 4; 2: 62, 120-121; 3: 110 വിശദീകരണം നോക്കുക.