( അൽ അന്‍ആം ) 6 : 62

ثُمَّ رُدُّوا إِلَى اللَّهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ

പിന്നെ അവരെല്ലാവരും അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിലേ ക്ക് മടക്കപ്പെടുന്നു, അറിഞ്ഞിരിക്കുക, അവനാണ് വിധികര്‍തൃത്വം, അവന്‍ വിചാരണ ചെയ്യുന്നവരില്‍ ഏറ്റവും വേഗതകൂടിയവനുമാകുന്നു.

ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ 10: 61 ല്‍ വിവരിച്ച പ്രകാരം അവന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ത്രികാലജ്ഞാനമായ അദ്ദിക്റില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 6: 165 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നാഥന്‍റെ പ്രതിനിധിയായി ഭൂമിയിലേക്ക് നിയോഗിച്ചയച്ചത് അവരവര്‍ക്ക് നല്‍കിയതില്‍ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. 

 മനുഷ്യന് നാഥന്‍റെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പിശാചിന്‍റെ വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി 43: 36-39 ല്‍ പറഞ്ഞ തന്‍റെ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദി ക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അതുവ ഴി 86: 4 ല്‍ പറഞ്ഞ പ്രകാരം വിശ്വാസിയായ ജിന്നുകൂട്ടുകാരനും വിശ്വാസിയായ നാഥന് ചുറ്റുമുള്ള മലക്കുകളും അവന്‍റെ സംരക്ഷകരാകുന്നു. 13: 11 ല്‍, ഓരോരുത്തരുടെയും മു ന്നിലും പിന്നിലും അവനുവേണ്ടി നിയുക്തരായ പാറാവുകാരുണ്ട്, അവര്‍ അല്ലാഹുവി ന്‍റെ കല്‍പന പ്രകാരം അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; നിശ്ചയം ഒരു ജനത അവരുടെ അവസ്ഥ അവര്‍ സ്വയം മാറ്റാതെ അല്ലാഹു മാറ്റുകയില്ല, അല്ലാഹു ഒരു ജനതക്ക് ഒ രു ദോഷം ഉദ്ദേശിച്ചാല്‍ അപ്പോള്‍ അവനില്‍ നിന്ന് അതിനെ തട്ടിനീക്കുന്നവരില്ല, അ വ ര്‍ക്ക് അവനെക്കൂടാതെ രക്ഷകരില്‍ നിന്ന് ആരും തന്നെയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 

 എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ് ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതി നെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. അവന്‍ മരണസമയത്ത് ആത്മാവുകൊണ്ട് നാഥനെ പ്രസന്നവദനനായി കണ്ടുകൊണ്ട് മരണപ്പെടുമെന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെ കാഫിറുകളാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും, ദുഃഖത്തോടുകൂടി കാ ഫിറായ പിശാചിനെ കണ്ടുകൊണ്ടും ജീവന്‍ വെടിയുന്നതാണെന്ന് 69: 50 ലും 75: 24 ലും പറഞ്ഞിട്ടുണ്ട്. ഓരോ മനുഷ്യനും പകല്‍ 10 മലക്കുകളെക്കൊണ്ടും രാത്രി 10 മലക്കുക ളെക്കൊണ്ടും ഏല്‍പിക്കപ്പെട്ടവനാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുണ്ട്. മലക്കുകളില്‍ നിന്നുള്ള ദൂതന്മാരാണ് റൂഹിനെ ശരീരത്തില്‍ നിന്ന് പിടിച്ചെടുത്ത് മരിപ്പിക്കുന്നത്. 66: 6 ല്‍, നരകത്തിന്മേല്‍ പരുഷന്മാരും നിഷ്ഠൂരന്മാരുമായ മ ലക്കുകളാണുള്ളത്, അല്ലാഹു അവരോട് കല്‍പിച്ചതെന്തോ, അത് അവര്‍ ധിക്കരിക്കാ ത്തവരും അവരോട് കല്‍പിക്കപ്പെടുന്നതെന്തോ അത് പ്രാവര്‍ത്തികമാക്കുന്നവരുമാകുന്നു എന്നാണ് മലക്കുകളുടെ സ്വഭാവമായി പറഞ്ഞിട്ടുള്ളത്. 2: 152, 110, 286; 3: 199, 4: 78-79 വി ശദീകരണം നോക്കുക.