( അൽ അന്‍ആം ) 6 : 65

قُلْ هُوَ الْقَادِرُ عَلَىٰ أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ أَوْ مِنْ تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُمْ بَأْسَ بَعْضٍ ۗ انْظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ

നീ പറയുക: നിങ്ങളുടെമേല്‍ നിങ്ങളുടെ മുകളില്‍ നിന്ന് അല്ലെങ്കില്‍ നിങ്ങളുടെ കാലുകള്‍ക്കടിയില്‍നിന്ന് ശിക്ഷ നടപ്പിലാക്കുന്നതിന്, അല്ലെങ്കില്‍ നിങ്ങളെ വിവിധകക്ഷികളായി ഭിന്നിപ്പിച്ച് നിങ്ങളില്‍ ഒരു വിഭാഗത്തെക്കൊണ്ട് മറ്റൊരു വിഭാഗത്തെ പീഡനമേല്‍പ്പിക്കുന്നതിനും തികച്ചും കഴിവുള്ളവന്‍ തന്നെയാകു ന്നു അവന്‍, നീ നോക്കുക: എപ്രകാരമാണ് നാം നമ്മുടെ സൂക്തങ്ങള്‍ വിശദീക രിച്ച് കൊടുക്കുന്നത്-അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കുന്നവരാകണം എന്നതിനുവേണ്ടി.

പ്രളയം, കൊടുങ്കാറ്റ്, ഭൂമികുലുക്കം, ക്ഷാമം, വരള്‍ച്ച തുടങ്ങിയ പ്രകൃതി വിപത്തുകള്‍ കൊണ്ടും അല്ലെങ്കില്‍ വിവിധ സംഘടനകളായി ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെക്കൊണ്ട് മ റ്റൊരു വിഭാഗത്തെ ഏറ്റുമുട്ടിപ്പിച്ച് ശിക്ഷിക്കാനും കഴിവുള്ളവനാണ് അല്ലാഹു എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. ഇപ്രകാരം സൂക്തങ്ങള്‍ വിശദീകരിക്കുന്നത് ജീവിതലക്ഷ്യം മനസ്സിലാക്കി അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പി ടിച്ച് ഭിന്നിക്കാതെ ഒറ്റ സംഘമായി, വിജയം വരിക്കുന്ന അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ നിലകൊള്ളുന്നതിന് വേണ്ടിയാണ്. 5: 56; 58: 22 എന്നീ സൂക്തങ്ങള്‍ പ്രകാരം ഇസ്ലാമില്‍ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ വിശ്വാസികളുടെ ഒറ്റസംഘം മാത്രമാ ണ് സത്യത്തിലുള്ളത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരും 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളുമാണ്. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഇവര്‍ 30: 30-32 സൂക്തങ്ങളുടെ കല്‍പന ധിക്കരിച്ചുകൊണ്ട് പ്രവാ ചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുട ങ്ങിയവരേക്കാള്‍ കൂടുതല്‍ സംഘങ്ങളായി ഭിന്നിച്ചിട്ടുള്ളവരും പരസ്പരം കലഹിക്കുന്ന വരുമാണ്. 2: 6-7, 113; 6: 47; 9: 67-68 വിശദീകരണം നോക്കുക.