( അൽ അന്‍ആം ) 6 : 66

وَكَذَّبَ بِهِ قَوْمُكَ وَهُوَ الْحَقُّ ۚ قُلْ لَسْتُ عَلَيْكُمْ بِوَكِيلٍ

നിന്‍റെ ജനത അതിനെ കളവാക്കി തള്ളിപ്പറഞ്ഞിരിക്കുന്നു, അതാകട്ടെ സ ത്യം തന്നെയാകുന്നു, നീ പറയുക: ഞാന്‍ നിങ്ങളുടെമേല്‍ കൈകാര്യകര്‍ത്താ വൊന്നുമല്ല.

ഈ സൂക്തത്തിലുള്‍പ്പടെ 256 സൂക്തങ്ങളില്‍ പറഞ്ഞ 'സത്യം' അദ്ദിക്ര്‍ തന്നെയാ ണ്. പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകളെപ്പോലെ അദ്ദിക്റിനെ തള്ളിപ്പറയു ന്ന ജനത ഇന്ന് ലോകരില്‍ 25: 18 ലും 48: 12 ലും കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട, 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമറിയാതെ ഗ്രന്ഥം വഹിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 41: 41-42 ല്‍ അദ്ദിക്ര്‍ മി ഥ്യകലരാത്ത അജയ്യ ഗ്രന്ഥമാണ് എന്നും; 3: 58 ല്‍ യുക്തിനിര്‍ഭരമായ ഗ്രന്ഥമാണെന്നും; 25: 33 ല്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണെന്നും വായിക്കുന്നവരാണ് അവ ര്‍. അങ്ങനെ അവര്‍ തൊട്ട, കണ്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുകയില്ല. 31: 30 ല്‍, അല്ലാഹു, അവന്‍ തന്നെയാണ് സത്യം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവും അദ്ദിക്റും ഒന്നായിരിക്കെ ആരാണോ അദ്ദിക്റിനെ ഇവി ടെവെച്ച് ത്രാസ്സായി ഉപയോഗപ്പെടുത്തിയത,് അവര്‍ മാത്രമാണ് അദ്ദിക്റിനെ ത്രാസ്സാ യി ഉപയോഗപ്പെടുത്തി വിചാരണ നടത്തുന്ന വിധിദിവസം വിജയം വരിക്കുക. 39: 62 ല്‍, അല്ലാഹുവാണ് എല്ലാ ഓരോ വസ്തുവിനെയും സൃഷ്ടിച്ചത്, അവന്‍ എല്ലാഓരോ കാര്യ ത്തിന്‍റെയും കൈകാര്യകര്‍ത്താവുമാണ് എന്നും; 39: 41 ല്‍, നിശ്ചയം, നാം നിന്‍റെമേല്‍ ഈ ഗ്രന്ഥം അവതരിപ്പിച്ചത് ലക്ഷ്യത്തോടുകൂടി ജനങ്ങള്‍ക്ക് വേണ്ടിയാണ്, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗം പ്രാപിച്ചത്, അതിന്‍റെ ഗുണം അവനുതന്നെയാണ്, ആരാണോ അതുകൊള്ളെ വഴികേടിലായത്, അതിന്‍റെ ദോഷം ആ ആത്മാവി ന് തന്നെയാണ്, നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. 10: 108 ല്‍ അല്ലാഹു പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു: ഓ മനുഷ്യരേ! നിങ്ങളുടെ നാ ഥനില്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞു, അപ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലായത്, അവന്‍ സ്വന്തത്തിനുവേണ്ടി തന്നെയാണ് സന്‍മാ ര്‍ഗത്തിലായത്, ആരാണോ അതുകൊള്ളെ വഴികേടിലായത്, അപ്പോള്‍ അതിന്‍റെ ദോ ഷം ആ ആത്മാവിന് തന്നെയാണ്, ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല. 2: 119; 4: 150-151; 8: 22 വിശദീകരണം നോക്കുക.