( അൽ അന്‍ആം ) 6 : 71

قُلْ أَنَدْعُو مِنْ دُونِ اللَّهِ مَا لَا يَنْفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ

നീ ചോദിക്കുക: അല്ലാഹുവിനെക്കൂടാതെ ഞങ്ങള്‍ക്ക് ഉപകാരമോ ഞങ്ങള്‍ ക്ക് ഉപദ്രവമോ വരുത്താന്‍ സാധിക്കാത്തവരെ ഞങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കു കയോ, അല്ലാഹു ഞങ്ങളെ സന്‍മാര്‍ഗത്തിലാക്കിയതിനുശേഷം ഇനി ഞങ്ങ ള്‍ മുട്ടുമടക്കി പിന്നോട്ട് പിന്തിരിഞ്ഞുപോവുകയോ, പിശാചുക്കളാല്‍ പിന്തു ടരപ്പെട്ട് പരിഭ്രാന്തനായി ലക്ഷ്യം നഷ്ടപ്പെട്ട് ഭൂമിയില്‍ അലയുന്ന ഒരുവനെപ്പോ ലെ ഞങ്ങള്‍ ആവുകയോ, അവന്‍റെ കൂട്ടുകാര്‍ അവനെ ഇങ്ങോട്ട് ഞങ്ങളുടെ അടുത്തുള്ള സന്‍മാര്‍ഗത്തിലേക്കുവരൂ എന്ന് വിളിക്കുന്നുമുണ്ട്, നീ പറയുക: നിശ്ചയം അല്ലാഹുവിന്‍റെ സന്‍മാര്‍ഗം-അതുമാത്രമാണ് സന്‍മാര്‍ഗം, ഞങ്ങള്‍ സര്‍വ്വലോകങ്ങളുടെയും നാഥന് സര്‍വ്വസ്വം സമര്‍പ്പിക്കുന്നതിനുവേണ്ടി കല്‍പി ക്കപ്പെട്ടവരുമാകുന്നു.

35: 32 ല്‍ പറഞ്ഞ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് 32: 4 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ മനുഷ്യരെ ഓര്‍മപ്പെടുത്തല്‍. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം ഇ ന്ന് അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രസ്തുത ദൗത്യം നിര്‍വ്വഹിക്കുന്നില്ല. ഇന്ന് ലോകത്തെവിടെയും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ ഒരു സംഘമില്ല. മറിച്ച് ഫുജ്ജാറുകളുടെ വിവിധ സംഘടനകളാണുള്ളത്. അവ രെല്ലാം തന്നെ 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവയാണ്. 5: 88 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ നാഥനില്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അവരുടെ അനുയായിക ള്‍ക്ക് നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുത്തിരിക്കുകയാണ്. 7: 175-176 ല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളെയും പ്രജ്ഞയറ്റ അവരുടെ അനുയായികളെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചിട്ടുള്ളത്. 2: 2, 38, 185; 7: 52, 203; 16: 44; 45: 11 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗം അദ്ദിക്റാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അവന്‍ മാത്രമേ നാഥന് സര്‍വസ്വം സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമായി മരണപ്പെടുകയുള്ളൂ. 4: 118 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ മുഴുവനും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് മടങ്ങാനുള്ളവരാണ്. 

 ഇന്ന് 25: 59 ലെ ത്രികാലജ്ഞാനിയിലൂടെ മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ നാഥന്‍ നിഷ്പക്ഷവാനാണ്. 2: 256 ല്‍ വിവരിച്ച പ്രകാരം ആരാണോ പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച ത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. ഫു ജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണെങ്കില്‍ യഥാര്‍ ത്ഥ മുസ്ലിംകള്‍ അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണെന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. 2: 120-121, 275; 3: 193-194 വിശദീകരണം നോക്കുക.