( അൽ അന്‍ആം ) 6 : 77

فَلَمَّا رَأَى الْقَمَرَ بَازِغًا قَالَ هَٰذَا رَبِّي ۖ فَلَمَّا أَفَلَ قَالَ لَئِنْ لَمْ يَهْدِنِي رَبِّي لَأَكُونَنَّ مِنَ الْقَوْمِ الضَّالِّينَ

പിന്നെ ചന്ദ്രന്‍ പൂര്‍ണ്ണരൂപത്തില്‍ മറനീക്കി പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതാകുന്നു എന്‍റെ നാഥന്‍, അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അ വന്‍ പറഞ്ഞു: എന്‍റെ നാഥന്‍ എന്നെ മാര്‍ഗദര്‍ശനം ചെയ്തില്ലെങ്കില്‍ നിശ്ചയം ഞാന്‍ വഴിപിഴച്ചുപോയ ജനതയില്‍ പെട്ടവന്‍ തന്നെയായിരിക്കും.

പ്രപഞ്ചത്തിലുള്ളവയെല്ലാം നാഥന് സാഷ്ടാംഗപ്രണാമം ചെയ്യുന്നത് നീ കണ്ടില്ലേ? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ നിന്ന് അധികപേരും, ശിക്ഷ ബാധകമായ ധാരാളം പേരും; ആരെയാണോ അല്ലാഹു ഹീനനാക്കിയത്, അവനെ മാന്യനാക്കുന്ന ആരും തന്നെയില്ല, നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു എന്ന് 22: 18 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ ശിക്ഷ ബാധകമായി ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗം പ്രണമിക്കുന്നവരാണ്. 14: 1 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശമായ പ്രപഞ്ചനാഥന്‍റെ മാര്‍ഗത്തിലേക്ക് പുറപ്പെടുവിക്കാനാണ് പ്രകാശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. നക്ഷത്രഫലങ്ങളും സൂര്യചന്ദ്രാദികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അന്ധവിശ്വാസങ്ങളും കൊണ്ടുനടക്കുന്ന ജനത വഴിപിഴച്ചവരാണ്. 1: 7; 2: 159-161; 3: 90-91; 4: 50-51 വിശദീകരണം നോക്കുക.