( അൽ അന്‍ആം ) 6 : 79

إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ۖ وَمَا أَنَا مِنَ الْمُشْرِكِينَ

നിശ്ചയം ഞാന്‍ എന്‍റെ മുഖത്തെ ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയ ഒരുവനിലേക്ക് ഋജുമാനസനായി തിരിച്ചിരിക്കുന്നു, ഞാന്‍ ഒരിക്ക ലും അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമല്ല.

10: 104-106 ല്‍, ഓ മനുഷ്യരേ, നിങ്ങള്‍ എന്‍റെ ദീനില്‍ സംശയമുളളവരാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ ആരെയാണോ സേവിച്ചുകൊണ്ടിരിക്കുന്നത്, ഞാന്‍ അവരെ സേവിക്കുന്നവനല്ല, എന്നാല്‍ ഞാന്‍ നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ സേ വിക്കുന്നവനാകുന്നു, ഞാന്‍ വിശ്വാസികളില്‍ ഉള്‍പ്പെടണമെന്ന് കല്‍പിക്കപ്പെടുകയും ചെ യ്തിരിക്കുന്നു. നിന്‍റെ മുഖം നേരെചൊവ്വെ ഋജുമാനസനായി ദീനില്‍ നിലനിര്‍ത്തണ മെന്നും നീ ഒരിക്കലും അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവനാകരുതെ ന്നും അല്ലാഹുവിനെക്കൂടാതെ നിനക്ക് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ സാധിക്കാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കരുതെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ നീ അക്രമികളി ല്‍ പെട്ടവന്‍ തന്നെയായിരിക്കുമെന്നും പറയാന്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും അല്ലാഹു കല്‍പിച്ചിരിക്കുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരുംതന്നെയില്ല, അ പ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെക്കുറിച്ച് ഹൃദയത്തിന്‍റെ ഭാഷയില്‍ ലോകരെ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ വെടിഞ്ഞ് പരിശുദ്ധനായ അല്ലാഹുവിനെക്കൂടാതെ ഇതരന്മാരെ സംരക്ഷകരാ യി തെരഞ്ഞെടുത്ത, 25: 17-18 ല്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച കെട്ട ജനതയായിത്തീ ര്‍ന്നിരിക്കുന്നു. 2: 135; 3: 67; 6: 40-41 വിശദീകരണം നോക്കുക.