( അൽ അന്‍ആം ) 6 : 78

فَلَمَّا رَأَى الشَّمْسَ بَازِغَةً قَالَ هَٰذَا رَبِّي هَٰذَا أَكْبَرُ ۖ فَلَمَّا أَفَلَتْ قَالَ يَا قَوْمِ إِنِّي بَرِيءٌ مِمَّا تُشْرِكُونَ

അങ്ങനെ സൂര്യന്‍ മറനീക്കി ഉദിച്ചുവരുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇ താകുന്നു എന്‍റെ നാഥന്‍, ഇത് ഏറ്റവും വലുതാകുന്നു, എന്നാല്‍ അതും അസ്ത മിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന്‍റെ അധി കാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നിന്നും നിശ്ചയം ഞാന്‍ വിമുക്തനാകുന്നു.

പ്രവാചകന്മാരുടെ പ്രപഞ്ചനാഥനിലേക്കുള്ള പ്രബോധനരീതിയുടെ യുക്തിയും നയവും ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാം. 16: 125 ല്‍, നീ നിന്‍റെ നാഥനിലേക്ക് ത ത്വജ്ഞാനവും സമാനമായ ഉപമ ഉദാഹരണങ്ങളുമടങ്ങിയ അദ്ദിക്ര്‍ കൊണ്ട് വിളിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൊണ്ടാണ് പ്രപഞ്ചനാഥനിലേക്ക് വിളിക്കേണ്ടത്. 10: 108 ല്‍ വിവരിച്ച പ്രകാരം ആരാണോ സത്യമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിച്ചത്, അതിന്‍റെ ഗുണം അവന് തന്നെയാണ്, ആരാണോ അതിനെത്തൊട്ട് അന്ധത കൈക്കൊണ്ടത്, അ തിന്‍റെ ദൂഷ്യം ആ ആത്മാവിന് തന്നെയാണ്. 2: 256 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല, ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാന്‍ സാധ്യമാവുകയുമില്ല. സന്മാര്‍ഗവും ദു ര്‍മാര്‍ഗവും വേര്‍തിരിക്കപ്പെടാനുള്ള അദ്ദിക്ര്‍ രൂപപ്പെട്ടതോടെ നിഷ്പക്ഷവാനായ നാഥ ന്‍ ആരെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അ ദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. നക്ഷത്രത്തെയും ചന്ദ്രനെയും പുല്ലിംഗത്തിലും, സൂര്യനെ സ്ത്രീലിംഗത്തിലുമാണ് ഉപയോഗിക്കുക എന്ന് ഈ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. 2: 62; 4: 140; 6: 43 വിശദീകരണം നോക്കുക.