( അൽ അന്‍ആം ) 6 : 83

وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَنْ نَشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ

അതായിരുന്നു നാം ഇബ്റാഹീമിന് തന്‍റെ ജനതക്കെതിരെ നല്‍കിയ ന്യായ വാദം, നാം ഉദ്ദേശിക്കുന്നവരെ നാം ഉയര്‍ന്ന പദവികളിലേക്ക് ഉയര്‍ത്തുന്നു, നിശ്ചയം നിന്‍റെ നാഥന്‍ യുക്തിജ്ഞനായ സര്‍വ്വജ്ഞാനി തന്നെയാകുന്നു

വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാണെന്ന് ഉറപ്പുവരുത്തി വിജയം വരിക്കുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ ഉ ള്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് അനുകൂലമായി അത് വാദിക്കുകയും സാക്ഷി നില്‍ക്കുകയും, അവരെ സ്വര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ആരാണോ 3: 7 ല്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായി ഗ്രന്ഥം വായിക്കുകയും അല്ലാഹുവിന്‍റെയും പിശാചിന്‍റെയും മാര്‍ഗം തിരിച്ചറിയാതെ, ഭൂരിപക്ഷത്തിന്‍റെയും സംഘടനക്കാരുടെയുമെല്ലാം മാര്‍ഗമായ പിശാചിന്‍റെ മാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്യുന്നത്, അവര്‍ക്കെതിരായി അവര്‍ വായിച്ച, കണ്ട, കേട്ട, തൊട്ട സൂക്തം വാദിക്കുകയും സാക്ഷി നില്‍ക്കുകയും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ്. അദ്ദിക്ര്‍ പ്രകാരം ഇവിടെ ജീവിതം ക്രമപ്പെടുത്തുന്നതിനനുസരിച്ച് അവരോട് വിധിദിവസം സ്വര്‍ ഗ്ഗത്തില്‍ ഉയര്‍ന്ന പദവികളിലേക്ക് കയറിപ്പോകാന്‍ പറയുന്നതാണ് എന്ന് പ്രപഞ്ചനാഥ ന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 269; 5: 104-105; 6: 19 വിശദീകരണം നോ ക്കുക.