( അൽ അന്‍ആം ) 6 : 84

وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِنْ قَبْلُ ۖ وَمِنْ ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ

നാം അവന് ഇസ്ഹാഖിനെയും യഅ്ഖൂബിനെയും പ്രദാനം ചെയ്യുകയുമുണ്ടാ യി, എല്ലാ ഓരോരുത്തരെയും നാം സന്മാര്‍ഗത്തിലാക്കുകയുമുണ്ടായി, മുമ്പ് നൂഹിനെയും നാം സന്‍മാര്‍ഗ്ഗത്തിലാക്കിയിട്ടുമുണ്ട്, അവന്‍റെ സന്തതികളില്‍ പെട്ടവരായ ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ തുടങ്ങിയവരെല്ലാവരെയും, അപ്രകാരമാണ് നാം അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുക.

ഇസ്ഹാഖ്, യഅ്ഖൂബ്, നൂഹ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ തുടങ്ങിയവരെല്ലാം ഇവിടെ ജീവിച്ചിരുന്നത് അല്ലാഹുവില്‍ നിന്നുള്ള സന്ദേശ മായ അദ്ദിക്റിന്‍റെ വെളിച്ചത്തിലായിരുന്നു. അപ്പോള്‍ ആരാണോ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വഴിയില്‍ ചരിക്കുന്നത്, അവര്‍ മാത്രമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരും അവനില്‍ നിന്നുള്ള സന്‍മാര്‍ഗ്ഗത്തിലുള്ളവരും. 12: 22; 28: 14; 37: 80, 105, 121, 131; 77: 44 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം കൊടുക്കു ക എന്ന് പറഞ്ഞു കൊണ്ടാണ്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇ വിടെ ജീവിക്കാത്ത ഏതൊരു ഫുജ്ജാറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 112; 3: 134-135; 16: 128 വിശദീകരണം നോക്കുക.