( അൽ അന്‍ആം ) 6 : 87

وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ ۖ وَاجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُسْتَقِيمٍ

അവരുടെ പിതാക്കളില്‍നിന്നുള്ളവരെയും സന്തതികളില്‍നിന്നുള്ളവരെയും സഹോദരങ്ങളില്‍ നിന്നുള്ളവരെയും, അവരെയെല്ലാം നാം തെരഞ്ഞെടുക്കു കയും അവരെയെല്ലാം നാം നേരെചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗദര്‍ശ നം ചെയ്യുകയും ചെയ്തിരിക്കുന്നു.

നൂഹിന്‍റെയും ഇബ്റാഹീമിന്‍റെയും സന്തതികളില്‍ പെട്ട ഇസ്മാഈല്‍, അല്‍യസ അ്, ലൂത്ത്വ് തുടങ്ങിയ എല്ലാ പ്രവാചകന്‍മാരെയും സര്‍വ്വലോകരില്‍ ശ്രേഷ്ഠരാക്കിയിട്ടു ണ്ട്. അവരെയും അവരുടെ പിതാക്കളിലും സന്തതികളിലും സഹോദരങ്ങളിലും പെട്ടവ രെയുമാണ് അല്ലാഹു തെരഞ്ഞെടുത്തതും അദ്ദിക്റിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്തതും. ഇബ്റാഹിം പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്നു. ഇബ്റാഹിമിന് ശേഷം മാ ത്രമേ പ്രവാചകന്മാര്‍ വന്നിട്ടുള്ളൂ എന്ന് അതിന് ആശയമില്ല. എന്നാല്‍ ഗ്രന്ഥത്തില്‍ പേ രെടുത്ത് പറഞ്ഞിട്ടുള്ള അധിക പ്രവാചകന്മാരും നബിമാരും ഇബ്റാഹിം സന്തതികളില്‍ പെട്ടവരാണ്. ആദം മുതല്‍ ആദ്യപ്രവാചകന്‍ നൂഹ് വരെ നബിമാര്‍ മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത്. അവര്‍ സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ നേരെച്ചൊവ്വെയുള്ള പാതയില്‍ ഇവിടെ ജീവിച്ചുപോന്നു. കാലക്രമേണ പിശാ ചിന്‍റെ പ്രേരണയാല്‍ ജനങ്ങള്‍ വ്യതിചലിച്ചപ്പോള്‍ നൂഹിനെ ആദ്യമായി ഗ്രന്ഥവും കൊണ്ട് പ്രവാചകനായി ജനതയിലേക്ക് നിയോഗിക്കുകയുണ്ടായി. 313 പ്രവാചകന്മാരും 1,24,000 ല്‍ പരം നബിമാരും വിവിധ കാലഘട്ടങ്ങളിലായി ലോകത്തെല്ലായിടത്തും വന്നിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും അദ്ദിക്ര്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് 16: 43; 21: 24; 41: 43 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. നബിമാര്‍ക്ക് ദിവ്യബോധനം ലഭിച്ചുകൊണ്ടിരുന്നു. അവര്‍ കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട സന്ദേശമായ അദ്ദിക് ര്‍ പിന്‍പറ്റാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. അന്ത്യപ്രവാചകനും അവസാനത്തെ നബിയുമായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദിക്ര്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്ര ന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണെന്ന് 5: 48; 16: 44 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടത് 4: 68; 6: 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ തന്നെയാണ്. 4: 163-165; 13: 22-24 വി ശദീകരണം നോക്കുക.