( അൽ അന്‍ആം ) 6 : 89

أُولَٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِنْ يَكْفُرْ بِهَا هَٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَيْسُوا بِهَا بِكَافِرِينَ

അക്കൂട്ടര്‍ തന്നെയാണ് നാം ഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കിയവര്‍, ഇനി ഇക്കൂട്ടര്‍ ഇതിനെ മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അതിനെ മൂടിവെച്ചുകൊണ്ടിരിക്കാത്ത ഒരു ജനതയെ നാം അതിനെ ഏല്‍പിക്കുന്നതുമാണ്.

ദിവ്യബോധനം ലഭിക്കുന്നവരാണ് എല്ലാ നബിമാരുമെങ്കില്‍ പ്രവാചകന്മാര്‍ ദിവ്യസന്ദേശമായ അദ്ദിക്ര്‍ ലഭിച്ചവരാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യരുടെ സന്‍മാര്‍ഗ്ഗത്തി നുവേണ്ടി 2: 2 ല്‍ വിവരിച്ചതുപോലെ ഏകഗ്രന്ഥം മാത്രമാണ് വന്നിട്ടുള്ളത്. ഇന്ന് 5: 48 ല്‍ പറഞ്ഞ പ്രകാരം മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള 312 വേദഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും കാത്തുസൂക്ഷിക്കുന്നതും സത്യപ്പെടുത്തുന്നതുമായ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ നല്ല വിശദീകരണമായ അദ്ദി ക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏ റ്റവും വഴിപിഴച്ചവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമായ ഭ്രാന്തന്മാരായ അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദ ജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, മറിച്ച് അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു ഗ്രന്ഥമെന്ന് യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ക്ക് ബോധ്യം വരിക. 2: 210, 213; 3: 21-22, 108; 4: 150-151 വിശദീകരണം നോക്കുക.