( അൽ അന്‍ആം ) 6 : 9

وَلَوْ جَعَلْنَاهُ مَلَكًا لَجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِمْ مَا يَلْبِسُونَ

നാം അവനെ ഒരു മലക്കാക്കിയിരുന്നുവെങ്കില്‍ അപ്പോഴും നാം അവനെ ഒരു പുരുഷനാക്കുകതന്നെ ചെയ്യുമായിരുന്നു, അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സംശയത്തില്‍ അവരെ നാം അപ്പോഴും അകപ്പെടുത്തുകതന്നെ ചെയ്യും.

പ്രവാചകന്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ മനുഷ്യരുടെ സ്വഭാവത്തിന് അതീ തമായുള്ളവരും മലക്കുകളുടെ സ്വഭാവമുള്ളവരുമായിരിക്കണമെന്ന ധാരണയാണ് എ ല്ലാ പ്രവാചകന്മാരുടെ കാലത്തുമുള്ള മൂഢന്‍മാരായ ജനത വെച്ചുപുലര്‍ത്തിയിരുന്നത്. അവരെ ജനങ്ങള്‍ കല്ലെറിയാനോ ശകാരിക്കാനോ പാടില്ല എന്നും അവര്‍ക്ക് വിചാരവി കാരങ്ങളോ വിശപ്പോ ദാഹമോ രോഗങ്ങളോ മറ്റുതിന്മകളോ ഒന്നും ബാധിക്കാന്‍ പാടില്ല എന്നുമായിരുന്നു അവര്‍ ധരിച്ചിരുന്നത്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അ ദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ അമ്പിയാ- ഔലിയാക്കളിലുള്ള വിശ്വാസവും ഇതേ രൂപത്തിലുള്ളതാണ്. 2: 146 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെയും പിശാചിനെയും പ്രവാചകന്മാരെയും നബിമാരെ യും മലക്കുകളെയും ഒന്നും പരിചയപ്പെടാത്തതാണ് ഇതിന് കാരണം. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ 43: 36-39 ല്‍ പറഞ്ഞ ആത്മാവിന്‍റെ ജി ന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്തതിനാല്‍ അവര്‍ അവരുടെ മ രണസമയത്ത് നാഥനെയോ മലക്കുകളെയോ കാണുകയില്ല. മറിച്ച് പിശാചിനെ ദുഃഖത്തോടുകൂടി കണ്ട്, നരകക്കുണ്ഠം കണ്ട് ആത്മാവിനെതിരെ 7: 37 പ്രകാരം 'നിശ്ചയം അ വര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുകയാ ണുണ്ടാവുക. മുശ്രിക്കുകളുടെതും കാഫിറുകളുടെതുമുള്‍പ്പടെ നരകത്തിലേക്ക് പോകാ നുള്ളവരുടെ വിശ്വാസവും സ്വഭാവവും മനസ്സിലാക്കി അവ വര്‍ജ്ജിക്കാനും വിശ്വാസികളുടെയും വിജയം വരിക്കുന്നവരുടെയും സ്വഭാവങ്ങള്‍ സ്വീകരിക്കാനും പിന്‍പറ്റാനും സ ഹായിക്കുന്ന ഉള്‍ക്കാഴ്ചാദായകവും ഉരക്കല്ലുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണ് അവര്‍ മുപ്പതാമത്തെ കള്ളവാദിയായി വരുന്ന മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബുതന്നെയായും സ്വീകരിക്കുന്നതും അങ്ങനെ ഈസാ രണ്ടാമത് വന്നാല്‍ ഇസ്ലാം അംഗീകരിക്കുന്ന മുഹമ്മദിന്‍റെ തന്നെ സമുദായത്തില്‍ പെട്ട ഇതര ജ നവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും.

മലക്കുകളില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നുണ്ടെന്ന് 22: 75 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍മാരായിട്ട് പുരുഷന്‍മാരെയല്ലാതെ നിയോഗിച്ചിട്ടില്ലെന്ന് 16: 43 ലും 21: 7 ലും പറഞ്ഞിട്ടുണ്ട്. ഈസാ നബിയെക്കുറിച്ച് സന്തോഷവാര്‍ത്ത അറി യിക്കാന്‍വേണ്ടി ജിബ്രീല്‍ മനുഷ്യരൂപത്തിലാണ് മര്‍യമിന്‍റെ അടുത്ത് ചെന്നതെന്ന് 19: 17 ല്‍ പറഞ്ഞിട്ടുണ്ട്. ലൂത്ത് നബിയുടെ ജനതയെ നശിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട മലക്കുകള്‍ സുമുഖന്‍മാരായ രണ്ടു യുവാക്കളായിട്ടാണ് ഇബ്റാഹീം നബിയു ടെയും ലൂത്ത് നബിയുടെയും അടുത്ത് ചെന്നതെന്ന് 11: 69-81; 51: 24-34 എന്നീ സൂക്തങ്ങളിലും; മൂസാനബിക്ക് പ്രത്യേകമായ അറിവ് പഠിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെ ട്ട ഖിള്ര്‍ മലക്കായിരുന്നു എന്ന് 18: 80 ലും; മലക്കുകള്‍ നാഥനുവേണ്ടി സംസാരിക്കുന്ന തിന് നിയോഗിക്കപ്പെടുന്നവരാണെന്ന് 19: 64 ലും പറഞ്ഞിട്ടുണ്ട്. 2: 98, 210, 285; 3: 20-21; 4: 97, 158-159 വിശദീകരണം നോക്കുക.