( അൽ അന്‍ആം ) 6 : 95

إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ

നിശ്ചയം അല്ലാഹു വിത്തുകളെയും കുരുക്കളെയും പിളര്‍ക്കുന്നവനാകുന്നു, അവന്‍ ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെ പുറപ്പെടുവിക്കുന്നു, അ വന്‍ ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും പുറപ്പെടുവിക്കുന്നു, അതാണ് നിങ്ങളുടെ അല്ലാഹു, അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?

വിത്തുകളെയും കുരുക്കളെയും പിളര്‍ത്തി മുളപ്പിച്ച് സസ്യലതാദികളായി വളര്‍ത്തുന്നത് അല്ലാഹുവാണ്. 41: 47 ല്‍, അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് അവനിലേക്ക് മടങ്ങുന്നു, ഫലങ്ങള്‍ അതിന്‍റെ കൊതുമ്പുകളില്‍ നിന്ന് പുറത്തുവരുന്നില്ല, ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല, പ്രസവിക്കുന്നുമില്ല -അവന്‍റെ അറിവോടുകൂടിയല്ലാതെ; ഒരുനാള്‍ അവരോട് വിളിച്ച് ചോദിക്കപ്പെടും: എവിടെയാണ് എന്‍റെ പങ്കാളികള്‍? അവര്‍ മറുപടി പറയും: ഞങ്ങളില്‍ ഒരാളും അതിന് സാക്ഷിയല്ല എന്ന് ഞങ്ങള്‍ നിന്നോടിതാ പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അല്ലാഹുവിനെ പരിചയപ്പെടുത്താനാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നിരിക്കെ പ്രസ്തുത ഉദ്ദേശ്യത്തിന് വിരുദ്ധമായി അറബി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ മതി, അല്ലെങ്കില്‍ ജീവനായ അര്‍ത്ഥം പഠിച്ചാല്‍ മതി തുടങ്ങിയ ധാരണയില്‍ ഫാജിറുകളെ ഹൃദയത്തിന്‍റെ ഭാഷയിലുള്ള നാഥന്‍റെ സംസാരമായ അദ്ദിക്റിനെത്തൊട്ട് തടയുക വഴി അല്ലാഹുവില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ട് പോകുന്നവരാണ് വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന തെമ്മാടികളായ കപടവിശ്വാസികള്‍. നിങ്ങള്‍ ഉറപ്പിച്ചുവെച്ചിരുന്ന എന്‍റെ പങ്കാളികള്‍ എവിടെ എന്ന് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവരോട് ചോദിക്കുമ്പോള്‍ ആരുടെ മേലാണോ ചോദ്യം ബാധകമായത് അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തി വഴിപിഴപ്പിച്ചവര്‍ ഇക്കൂട്ടരാണ്, ഞങ്ങള്‍ വഴിപിഴച്ചതുപോലെ അവരെയും വഴിപിഴപ്പിക്കുകയാണുണ്ടായത്, ഇപ്പോള്‍ നിന്നോട് ഞങ്ങളിതാ അവരെ വഴിപിഴപ്പിച്ചതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകുന്നു, അവര്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നില്ല. ശരി; നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, അപ്പോള്‍ അവര്‍ വിളിക്കും, എന്നാല്‍ അവര്‍ക്ക് അവര്‍ മറുപടി നല്‍കുകയില്ല, അവര്‍ ശിക്ഷ നേരില്‍ കാണുകയും ചെയ്യും, അവര്‍ സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ ആയിരുന്നുവെങ്കില്‍! എന്ന് 28: 62-64 സൂക്തങ്ങളില്‍ പറഞ്ഞത് ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 165-167; 3: 26-27; 6: 59 വിശദീകരണം നോക്കുക.