( അൽ അന്‍ആം ) 6 : 96

فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ

പ്രഭാതങ്ങളെ പൊട്ടിവിടര്‍ത്തുന്നവന്‍, രാത്രിയെ വിശ്രമവേളയാക്കിയവനും സൂര്യനെയും ചന്ദ്രനെയും കണക്കുകൂട്ടുന്നതിനായി നിശ്ചയിച്ചവനും, അതെ, ഇതെല്ലാം അജയ്യനായ സര്‍വ്വജ്ഞാനിയുടെ കഴിവുറ്റ സംവിധാനങ്ങളാകുന്നു.

പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ത്തുന്നതും രാത്രി വിശ്രമിക്കാനുള്ളതാക്കിയതും സൂര്യ നെയും ചന്ദ്രനെയും സമയം കണക്കാക്കുന്നതിന് വേണ്ടി നിജപ്പെടുത്തിയതുമെല്ലാം അ ല്ലാഹു തന്നെയാണ്. സൂര്യനും ചന്ദ്രനും ഒരു കണക്കിന് വിധേയമായി നിശ്ചയിച്ചിട്ടുണ്ട് എന്ന് 55: 5 ല്‍ പറഞ്ഞിട്ടുണ്ട്. 10: 5 ല്‍, അവന്‍ തന്നെയാണ് സൂര്യനെ പ്രകാശമുള്ളതും ചന്ദ്രനെ ശോഭയുള്ളതുമാക്കിയതും, അതിന്‍റെ വൃദ്ധി-ക്ഷയ-സ്ഥാനങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ച് വെച്ചതും, നിങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും തീയ്യതികളുടെയും കണക്കറിയു ന്നതിന് വേണ്ടി, അല്ലാഹു അതൊക്കെയും ലക്ഷ്യത്തോടുകൂടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല, അവന്‍ തന്‍റെ സൂക്തങ്ങളെ അറിവുള്ള ജനതക്ക് വേണ്ടി വ്യക്തമായി വിശദീകരിക്കുകയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 36: 37 ല്‍, അവര്‍ക്ക് രാത്രി ഒരു ദൃഷ്ടാന്തമാണ്, നാം പ കലിനെ അതില്‍ നിന്ന് ഊരിയെടുക്കുന്നു, അപ്പോള്‍ അവര്‍ അതാ ഇരുട്ടിലാകുന്നു എ ന്നും; 38 ല്‍, സൂര്യന്‍ അതിന് നിശ്ചയിച്ച വിശ്രമസ്ഥലത്തേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു, അത് അജയ്യനായ സര്‍വ്വജ്ഞനായ ഒരുവന്‍റെ കഴിവുറ്റ സംവിധാനമാണ് എന്നും; 36: 40 ല്‍, സൂര്യന് ചന്ദ്രനെ പ്രാപിക്കാന്‍ സാധിക്കുന്നില്ല, രാത്രിക്ക് പകലിനെ മുന്‍ കടക്കാനും സാധിക്കുന്നില്ല, എല്ലാ ഒന്നും തന്നെ അവക്ക് നിശ്ചയിച്ചിട്ടുള്ള സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു, അഥവാ കറങ്ങികൊണ്ടിരിക്കുകയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഈ സംവിധാനം അന്ത്യനാള്‍ വരെ തുടരുന്നതും, അന്ത്യനാളില്‍ 75: 8 ല്‍ പറഞ്ഞ പ്രകാരം ചന്ദ്രന്‍ അണയുന്നതും, 75: 9 ല്‍ പറഞ്ഞ പ്രകാരം സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. ഒരു വെള്ളിയാഴ്ച പകല്‍ അവസാനിക്കുന്നതോടുകൂടി ലോകം ഇരുളുകയും രാവും പകലും മാറിവരുന്ന സംവിധാനം ഇല്ലാതാവുകയും ചെയ്യും. മാര ണത്തില്‍ നിന്ന് രക്ഷ തേടുന്നതിനുവേണ്ടി അവതരിച്ചിട്ടുള്ള 113-ാം സൂറത്തിലെ 1-ാം സൂക്തത്തില്‍, പ്രഭാതത്തെ പൊട്ടിവിടര്‍ത്തുന്ന നാഥനെക്കൊണ്ട് ഞാന്‍ ശരണം തേടു ന്നു എന്ന് പറയാന്‍ കല്‍പിച്ചിട്ടുണ്ട്. 2: 189; 3: 190-191; 9: 36 വിശദീകരണം നോക്കുക.