നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(60) അല്‍ മുംതഹനഃ
'ഓ, വിശ്വാസികളായിട്ടുള്ളവരേ! വിശ്വാസിനികള്‍ പാലായനം ചെയ്ത് നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കേണ്ടതാണ്' എന്ന് പത്താം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് മുംതഹനഃ-പരീക്ഷിക്കപ്പെടേണ്ടവള്‍-എന്ന് പേര് വന്നിട്ടുള്ളത്. ഹിജ്റ ആറാം വര്‍ഷം നടന്ന ഹുദൈബിയ സന്ധിക്കുശേഷം അവതരിച്ചിട്ടുള്ളതാണ് 13 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്.
വിശ്വാസികള്‍ അവരുടെയും അല്ലാഹുവിന്‍റെയും ശത്രുക്കളായ കപടവിശ്വാസി കളോട് മമതയില്‍ വര്‍ത്തിക്കരുതെന്നും, അല്ലാഹു എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനല്ല എന്ന മട്ടില്‍ നിലകൊള്ളരുതെന്നും കല്‍പ്പിക്കുന്നു. വിധിദിവസം പ്ര കാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത കുടുംബബന്ധമോ രക്തബന്ധമോ ഒന്നും തന്നെ ഉപകാരപ്പെടുകയില്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. 'നിങ്ങള്‍ ഏകനായ അല്ലാ ഹുവിനെക്കൊണ്ട് വിശ്വസിക്കുന്നത് വരെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും നിലനില്‍ക്കുമെന്ന്' സ്വജനതയോട് പ്രഖ്യാപിച്ച ഇബ്റാഹീമിലും കൂടെയു ള്ളവരിലും നിങ്ങളില്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തൊണ്ടെും പ്രതീക്ഷയര്‍ പ്പിക്കുന്നവര്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്ന് പഠിപ്പിക്കുന്നു. കപടവിശ്വാസികളില്‍ നിന്ന് നിങ്ങളോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്താത്തവരോട് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നീതിയില്‍ വര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദിക്റിന്‍റെ വഴിയിലു ള്ള യഥാര്‍ത്ഥ ദീന്‍ പിന്‍പറ്റുന്നതിനെത്തൊട്ട് തടയാന്‍ ശ്രമിക്കുന്നവരോടും അതിന്‍റെ പേരില്‍ നിങ്ങളെ നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവരോടും സൗഹൃദത്തില്‍ വര്‍ത്തിക്കുന്നതാണ് നിങ്ങളോട് വിരോധിച്ചിരിക്കുന്നത് എന്നും പഠിപ്പിക്കുന്നു.
അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ള ജീവിതം നയിക്കുന്നതിന് തയ്യാറായിക്കൊണ്ട് സ് ത്രീകള്‍ വിശ്വാസിനികളായി നിങ്ങളുടെ അടുത്തേക്ക് വരികയാണെങ്കില്‍ കുഫ്ഫാറുകളിലേയ്ക്ക് തിരിച്ചയക്കാതെ അവരെ സംരക്ഷിക്കേണ്ടതാണ്. അതുപോലെ നിങ്ങള്‍ക്കി ടയിലുള്ള സ്ത്രീകള്‍ കുഫ്ഫാറുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നപക്ഷം അവരെ അതിന് അനുവദിക്കേണ്ടതുമാണ്. അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ട വിവാഹമൂ ല്യം തിരിച്ച് നല്‍കേണ്ടതും വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ട വിവാഹമൂല്യം തിരിച്ച് വാങ്ങാവുന്നതുമാണ്. അല്ലാഹുവിന്‍റെ കോപം വര്‍ഷിച്ചവരും പരലോകത്തിന്‍റെ കാര്യത്തില്‍ നി രാശരായവരുമായ കപടവിശ്വാസികളോടും ഖബറിലുള്ളവരെക്കുറിച്ച് നിരാശപ്പെട്ട കു ഫ്ഫാറുകളോടും വിശ്വാസികള്‍ മമതയില്‍ വര്‍ത്തിക്കരുതെന്ന് ആവര്‍ത്തിച്ച് കല്‍പ്പിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.