( അല്‍ മുംതഹനഃ ) 60 : 1

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُمْ مِنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ ۙ أَنْ تُؤْمِنُوا بِاللَّهِ رَبِّكُمْ إِنْ كُنْتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي ۚ تُسِرُّونَ إِلَيْهِمْ بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنْتُمْ ۚ وَمَنْ يَفْعَلْهُ مِنْكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ എന്‍റെയും നിങ്ങളുടെയും ശത്രുക്കളെ മിത്രങ്ങളായി തെരഞ്ഞെടുക്കരുത്-നിങ്ങള്‍ അവരിലേക്ക് സ്നേഹബന്ധം സ്ഥാ പിക്കുകവഴി, നിശ്ചയം അവര്‍ സത്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വന്ന് കിട്ടിയിട്ടു ള്ളതിനെ നിഷേധിക്കുകയും പ്രവാചകനെയും നിങ്ങളെയും പുറത്താക്കുകയും ചെയ്തിരിക്കുന്നു-നിങ്ങളുടെ നാഥനായ അല്ലാഹുവിനെക്കൊണ്ട് നിങ്ങള്‍ വി ശ്വസിച്ചതിന്‍റെ പേരില്‍, എന്‍റെ തൃപ്തിമാത്രം തേടിക്കൊണ്ട് എന്‍റെ മാര്‍ഗത്തി ലുള്ള ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് നിങ്ങളെങ്കില്‍! നിങ്ങള്‍ രഹസ്യമായി അവരോട് സ്നേഹബന്ധം കാണിക്കുന്നു, നിങ്ങള്‍ ഗോപ്യമാക്കുന്ന ഒന്നും നി ങ്ങള്‍ പരസ്യമാക്കുന്ന ഒന്നും ഞാന്‍ ഏറ്റവും അറിയുന്നവനുമാണ്; നിങ്ങളില്‍ നിന്ന് ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ നിന്ന് പിഴച്ചുപോയിരിക്കുന്നു.

ഹുദൈബിയാ സന്ധിക്ക് ശേഷം മക്കയില്‍ നിന്നും മദീനയിലേക്ക് വന്ന ഒരു സ്ത്രീ യെ വ്യവസ്ഥയനുസരിച്ച് മക്കയിലേക്ക് തന്നെ തിരിച്ചയക്കുകയുണ്ടായി. മക്കാമുശ്രിക്കുകള്‍ ഹുദൈബിയാ സന്ധിയുടെ വ്യവസ്ഥകള്‍ ഓരോന്നോരോന്നായി ലംഘിച്ചത് കാരണം പ്രവാചകന്‍ മക്കയെ മോചിപ്പിക്കാനുള്ള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ട സന്ദര്‍ഭമായിരുന്നു അത്. പ്രവാചകനോടൊപ്പം മദീനയിലേക്ക് നേരത്തെ പാലായനം ചെയ്ത് വന്നിരുന്ന ഒരു വി ശ്വാസി യുദ്ധമുണ്ടാവുകയാണെങ്കില്‍ മക്കയിലുള്ള തന്‍റെ കുടുംബാംഗങ്ങള്‍ക്ക് സംര ക്ഷണം കിട്ടണമെന്ന ലക്ഷ്യത്തോടെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള വിവരമടങ്ങുന്ന ഒരു എഴുത്ത് എഴുതി രഹസ്യമായി പ്രസ്തുത സ്ത്രീവശം മക്കയിലെ നേതാക്കള്‍ക്ക് കൊടുത്തയക്കുകയുണ്ടായി. പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവാചകന്‍റെ ദൂതന്‍മാര്‍ വ ഴിക്കുവെച്ച് സ്ത്രീയുടെ പക്കല്‍ നിന്ന് ആ എഴുത്ത് പിടിച്ചെടുക്കുകയാണുണ്ടായത്. അ ത്തരം ഒരു എഴുത്ത് എഴുതിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഈ സൂക്തം അവതരിച്ചിട്ടു ള്ളത്. 48: 20, 24-25 വിശദീകരണം നോക്കുക.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും അതിനോട് വിരോധം വെച്ച് തര്‍ക്കിക്കു കയും ചെയ്യുന്ന 33: 72-73; 41: 28-29; 48: 6; 63: 4 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപട വിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് അല്ലാഹുവിന്‍റെയും വിശ്വാസി കളുടെയും ശത്രുക്കള്‍. 4: 118 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുള്ളത് 'എല്ലാ ഓരോ ആയിരത്തിലും ഒന്നുമാത്രം സ്വര്‍ഗത്തിലേക്കും ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും നരകത്തി ലേക്കുമാണ്' എന്നാണ്. അതിനാല്‍ വിശ്വാസി 1: 7 വായിക്കുമ്പോള്‍ ഇത്തരം കപടവിശ്വാ സികളിലും അവരെ പിന്‍പറ്റി വഴിപിഴച്ച മുശ്രിക്കുകളായ അനുയായികളുമടങ്ങിയ ഫു ജ്ജാറുകളിലും എന്നെ ഉള്‍പെടുത്തരുതേ എന്നാണ് ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിക്കേ ണ്ടത്. അവര്‍ അദ്ദിക്ര്‍ കൊണ്ട് അത്തരം കാഫിറുകളോട് മനസാ-വാചാ-കര്‍മ്മണാ ജി ഹാദ് ചെയ്യുന്നതുമാണ്. 9: 67-68; 25: 33-34; 41: 34-35; 58: 22 വിശദീകരണം നോക്കുക.