( അല്‍ മുംതഹനഃ ) 60 : 11

وَإِنْ فَاتَكُمْ شَيْءٌ مِنْ أَزْوَاجِكُمْ إِلَى الْكُفَّارِ فَعَاقَبْتُمْ فَآتُوا الَّذِينَ ذَهَبَتْ أَزْوَاجُهُمْ مِثْلَ مَا أَنْفَقُوا ۚ وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ

കുഫ്ഫാറുകളിലേക്ക് പോയ നിങ്ങളുടെ ഭാര്യമാരില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെ ങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ അതിനുപകരമായി നിങ്ങളിലേക്ക് വന്ന വിശ്വാസിനികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് അവരുടെ വിവാഹമൂല്യം തിരിച്ച് നല്‍ കുന്നതിന് പകരം അത് നിങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുക, നിങ്ങള്‍ ഏതൊരുവനെക്കൊണ്ടാണോ വിശ്വസിക്കുന്നത്, ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

അതായത് വിശ്വാസിയുടെ കീഴിലുള്ള കാഫിറുകളായ സ്ത്രീകള്‍ കുഫ്ഫാറുകളി ലേക്ക് തിരിച്ചുപോവുകയും അവര്‍ക്ക് നല്‍കിയിട്ടുള്ള വിവാഹമൂല്യം പോലുള്ളത് അവര്‍ തിരിച്ച് നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ കുഫ്ഫാറുകളുടെ ഭാഗത്തുനിന്ന് വിശ്വാസികളുടെ അടുത്തേക്കുവന്ന വിശ്വാസിനികള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് തി രിച്ചുനല്‍കേണ്ട വിവാഹമൂല്യം പൂര്‍ണ്ണമായി നല്‍കാതെ വിശ്വാസികളിലെ പുരുഷന്‍മാ ര്‍ക്ക് നഷ്ടപ്പെട്ടത് കഴിച്ച് ബാക്കിയുള്ളത് നല്‍കിയാല്‍ മതി എന്നാണ് പറയുന്നത്. ഇ ന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളായ കു ഫ്ഫാറുകളില്‍ തന്നെയാണ് വിവാഹമൂല്യത്തിന് പ്രാധാന്യം നല്‍കാതെ സ്ത്രീധനത്തി നും ആഭരണങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് വിവാഹം നടക്കുന്നതും യാതൊരു തത്വദീക്ഷയുമില്ലാതെ വസ്ത്രം മാറുന്നതുപോലെ വിവാഹമോചനം നടത്തുകയും ചെ യ്യുന്നത്. അതുവഴി അവര്‍ വായിച്ച അറബി ഖുര്‍ആന്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹി ക്കുകയും വാദിക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടു ന്നതാണ്. 39: 47-48; 42: 45; 57: 22 വിശദീകരണം നോക്കുക.