( അല്‍ മുംതഹനഃ ) 60 : 10

يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُمْ مَا أَنْفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَنْ تَنْكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنْفَقْتُمْ وَلْيَسْأَلُوا مَا أَنْفَقُوا ۚ ذَٰلِكُمْ حُكْمُ اللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَاللَّهُ عَلِيمٌ حَكِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! വിശ്വാസിനികള്‍ പാലായനം ചെയ്ത് നിങ്ങ ളുടെ അടുത്ത് വരികയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിക്കേണ്ട താകുന്നു, അല്ലാഹുവാണ് അവരുടെ വിശ്വാസത്തെക്കുറിച്ച് ഏറ്റവും അറിയുന്ന വന്‍, അങ്ങനെ അവര്‍ യഥാര്‍ത്ഥ വിശ്വാസിനികളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാ യാല്‍ അപ്പോള്‍ അവരെ നിങ്ങള്‍ കുഫ്ഫാറുകളിലേക്ക് തിരിച്ചയക്കരുത്, ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയരല്ല, അവരോ ആ സ്ത്രീകള്‍ക്കും അനുവ ദനീയമായവരല്ല. അവര്‍ ചെലവഴിച്ചത് നിങ്ങള്‍ അവര്‍ക്കുതന്നെ നല്‍കുക, നിങ്ങളുടെമേല്‍ അവരെ വിവാഹം ചെയ്യുന്നതില്‍ വിരോധമില്ല-നിങ്ങള്‍ അ വര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍, കാഫിറുകളായ സ് ത്രീകളുമായുള്ള ബന്ധം നിങ്ങള്‍ പിടിച്ചുനിര്‍ത്തരുത്, നിങ്ങള്‍ ചെലവഴിച്ച തെന്തോ അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക-അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ചുകൊള്ളട്ടെ, അതെല്ലാമാണ് അല്ലാഹുവിന്‍റെ വിധികള്‍, അവ ന്‍ നിങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നു, അല്ലാഹു സര്‍വ്വജ്ഞനായ യുക്തി ജ്ഞന്‍ തന്നെയുമാകുന്നു.

ഹുദൈബിയാ സന്ധിയനുസരിച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് ആരെങ്കിലും അ ഭയം തേടി വരികയാണെങ്കില്‍ അവരെ മക്കയിലേക്കുതന്നെ തിരിച്ചയക്കണമെന്നായി രുന്നു വ്യവസ്ഥ. എന്നാല്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അറിഞ്ഞിട്ട് അടിക്കടി മൂടിവെക്കു ന്ന മക്കാ മുശ്രിക്കുകള്‍ സന്ധിയിലെ വ്യവസ്ഥകള്‍ ഓരോന്നായി ലംഘിച്ചുതുടങ്ങി. അ പ്പോള്‍ വിശ്വാസിനികളായ സ്ത്രീകള്‍ ഇനി മദീനയില്‍ അഭയം തേടുകയാണെങ്കില്‍ അ വരെ യഥാര്‍ത്ഥ വിശ്വാസിനികളാണോ എന്ന് പരീക്ഷിക്കുകയും യഥാര്‍ത്ഥ വിശ്വാസിനി കളാണെന്ന് തിരിച്ചറിഞ്ഞാല്‍ അവരെ കുഫ്ഫാറുകളിലേക്ക് തിരിച്ചയക്കരുതെന്നും, കു ഫ്ഫാറുകള്‍ വിശ്വാസിനികള്‍ക്കും വിശ്വാസിനികള്‍ കുഫ്ഫാറുകള്‍ക്കും അനുവദനീയമ ല്ലെന്നും, കുഫ്ഫാറുകള്‍ വിശ്വാസിനികള്‍ക്ക് നല്‍കിയ വിവാഹമൂല്യം നിങ്ങള്‍ തിരിച്ചു നല്‍കണമെന്നും നിങ്ങള്‍ വിവാഹമൂല്യം നല്‍കിക്കൊണ്ട് അത്തരം വിശ്വാസിനികളെ വിവാഹം കഴിക്കുന്നതില്‍ വിരോധമില്ലെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. നിങ്ങളുടെ കീഴിലുള്ള കാഫിറുകളായ സ്ത്രീകള്‍ കുഫ്ഫാറുകളിലേക്ക് പോവുകയാണെങ്കില്‍ അ വരെ നിങ്ങള്‍ പിടിച്ചുവെക്കരുതെന്നും എന്നാല്‍ അവര്‍ക്ക് നല്‍കിയ വിവാഹ മൂല്യങ്ങള്‍ കുഫ്ഫാറുകളില്‍ നിന്ന് നിങ്ങളിലേക്ക് വന്ന വിശ്വാസിനികളോട് അവര്‍ തിരിച്ച് ചോദി ക്കുന്നതുപോലെ നിങ്ങള്‍ക്കും തിരിച്ച് ചോദിക്കാവുന്നതാണെന്നും പഠിപ്പിക്കുന്നു. ഇ തെല്ലാമാണ് ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ നീതിയുക്തമായ വിധികള്‍. 2: 221 വിശദീകരണം നോക്കുക.

ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടതിനാല്‍ അതിനെ അടിക്കടി മൂടിവെക്കുന്ന കുഫ്ഫാറുകള്‍ 9: 68, 73, 123; 48: 29; 66: 9 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന കാഫിറുകളുമാണ്. അപ്പോള്‍ അത്തരക്കാരില്‍ പെട്ട സ്ത്രീകള്‍ വിശ്വാസികളുടെ കീഴിലു ണ്ടെങ്കില്‍ 2: 256 ല്‍ പറഞ്ഞ പ്രകാരം ദീനില്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ അവരെ ഫുജ്ജാ റുകളുടെ ജീവിത രീതിയിലേക്ക് തിരിച്ചുപോകുന്നതില്‍ നിന്ന് പിടിച്ചുവെക്കാവുന്നതല്ല, അവര്‍ക്ക് നല്‍കിയിട്ടുള്ള വിവാഹമൂല്യം വിശ്വാസിക്ക് വേണമെങ്കില്‍ തിരിച്ചു ചോദി ക്കാവുന്നതുമാണ്. അത്തരം കുഫ്ഫാറുകളുടെ അധീനതയില്‍ ജീവിക്കുന്ന വിശ്വാസിനി കളായ സ്ത്രീകള്‍ക്ക് ഫിര്‍ഔനിന്‍റെ സ്ത്രീ ആസ്യയെ മാതൃകയാക്കി സ്വീകരിച്ചുകൊ ണ്ട് അവര്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുകൊടുത്ത് അവരെ ഒഴിവാക്കി പോരാവുന്ന താണ്. ചുരുക്കിപ്പറഞ്ഞാല്‍ നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ ജീവിതരീതി വര്‍ജ്ജിച്ചുകൊണ്ട് ആയിരത്തില്‍ ഒന്നായ വിശ്വാസിയുടെ ജീവിതരീതി സ്വീകരിക്കാന്‍ ഏത് പുരുഷനും സ്ത്രീക്കും സ്വാതന്ത്ര്യമുണ്ട്. 43: 60-61; 48: 24-25; 57: 27 വിശദീകരണം നോക്കുക.