( അല്‍ മുംതഹനഃ ) 60 : 12

يَا أَيُّهَا النَّبِيُّ إِذَا جَاءَكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَىٰ أَنْ لَا يُشْرِكْنَ بِاللَّهِ شَيْئًا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ ۙ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَحِيمٌ

ഓ നബിയായിട്ടുള്ളവനേ! വിശ്വാസിനികളായ സ്ത്രീകള്‍ അല്ലാഹുവിനെക്കൊ ണ്ട് യാതൊന്നിനേയും പങ്കുചേര്‍ക്കുകയില്ലെന്നും അവര്‍ മോഷ്ടിക്കുകയില്ലെ ന്നും അവര്‍ വ്യഭിചരിക്കുകയില്ലെന്നും അവരുടെ സന്താനങ്ങളെ അവര്‍ കൊ ല്ലുകയില്ലെന്നും അവര്‍ അവരുടെ കൈകള്‍ക്കും അവരുടെ കാലുകള്‍ക്കുമിടയി ലുള്ള ഭാഗങ്ങളെക്കുറിച്ച് കള്ളം കെട്ടിച്ചമച്ചുകൊണ്ട് അപവാദം കൊണ്ടുവ രികയില്ലെന്നും അറിയപ്പെട്ട കാര്യങ്ങളില്‍ നിന്നെ ധിക്കരിക്കുകയില്ലെന്നും പ്ര തിജ്ഞ ചെയ്യാന്‍ വരികയാണെങ്കില്‍ അപ്പോള്‍ നീ അവരോട് പ്രതിജ്ഞ വാ ങ്ങുക, അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും ചെ യ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

 വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഒഴികെയുള്ള ഫു ജ്ജാറുകളെല്ലാം തന്നെ പരസ്ത്രീ-പരപുരുഷ ബന്ധത്തിനുവേണ്ടി അതിയായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണെന്ന് 38: 24 ല്‍ വിവരിച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിവരിച്ചിട്ടുള്ള അദ്ദിക്റില്‍ എല്ലാ മനുഷ്യരും അവരുടെ പിരടിയില്‍ ക ര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് തുറന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നുമുള്ള വസ് തുത 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത് മനസ്സിലാക്കി ലോകരെ ആ ബോധത്തോടെ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൈശാചിക വൃത്തികളില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാനും ശാന്തിയും സമാധാനത്തോടും കൂടി ജീവിതം നയിക്കാനും ജാരസന്താനങ്ങളുടെ ആധിക്യം കുറക്കാ നും അങ്ങനെ മസീഹുദ്ദജ്ജാലിന്‍റെ ആഗമനം നീട്ടാനുമുള്ള ഏക വഴി. 5: 5; 24: 3-4; 54: 52-53; 57: 18-19 വിശദീകരണം നോക്കുക.