( അല്‍ മുംതഹനഃ ) 60 : 4

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِنْ شَيْءٍ ۖ رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ

നിശ്ചയം, നിങ്ങള്‍ക്ക് ഇബ്റാഹീമിലും അവന്‍റെ കൂടെയുള്ളവരിലും ഉത്തമ മായ ഒരു മാതൃകതന്നെയുണ്ട്; അവര്‍ അവരുടെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം, ഞങ്ങള്‍ നിങ്ങളില്‍ നിന്നും അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേ വിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നും വിമുക്തരാകുന്നു, നിങ്ങളെക്കൊണ്ട് ഞ ങ്ങള്‍ അവിശ്വസിക്കുന്നു, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ എന്നെന്നേക്കും ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു, നിങ്ങള്‍ ഏക നായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നതുവരെ-ഇബ്റാഹീം തന്‍റെ പി താവിനോട് പറഞ്ഞതൊഴികെ;'നിശ്ചയം ഞാന്‍ നിനക്കുവേണ്ടി പൊറുക്കലി നെ തേടുകതന്നെ ചെയ്യും, ഞാന്‍ അല്ലാഹുവില്‍ നിന്ന് യാതൊന്നും നിനക്കായി അധീനപ്പെടുത്തിത്തരുന്നവനുമല്ല', ഞങ്ങളുടെ നാഥാ! നിന്നിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്, നിന്നിലേക്ക് തന്നെയാണ് ഞങ്ങള്‍ സദാ തിരിയുന്നതും, നിന്നിലേക്ക് തന്നെയാണ് മടക്കവും.

പ്രവാചകന്‍ മുഹമ്മദിനും അനുയായികള്‍ക്കും മാത്രമല്ല, അന്ത്യനാള്‍ വരെയുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്കും ഉത്തമ മാതൃകയാണ് ഇബ്റാഹീമും കൂടെയു ള്ളവരും. ഇബ്റാഹീം നബിയുടെ കൂടെ അന്ന് ഭാര്യ സാറയും സഹോദരപുത്രന്‍ ലൂത്തും മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് എല്ലാ ആയിരത്തിലും ഒന്ന് എന്ന അനുപാതത്തില്‍ പോലും വിശ്വാസികള്‍ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. എങ്കിലും അവര്‍ അവരുടെ ജനത യോട് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു: നിങ്ങള്‍ ഏകനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ച് അവനെമാത്രം സേവിക്കുന്നവരാകുന്നതുവരെ നിങ്ങളെ ഞങ്ങള്‍ വിശ്വാസികളായി പ രിഗണിക്കുന്നതല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ എന്നന്നേക്കുമായി ശത്രുതയും വി ദ്വേഷവുമാണ് ഉള്ളത്. നിങ്ങളോടും അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊ ണ്ടിരിക്കുന്നവയോടുമുള്ള ബന്ധങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ വിമോചിതരായിരിക്കുന്നു. എന്നാല്‍ ഇബ്റാഹീം സ്വപിതാവിനോട് 'അല്ലാഹുവില്‍ നിന്ന് നിനക്ക് യാതൊന്നും അ ധീനപ്പെടുത്തിത്തരാന്‍ എനിക്ക് സാധിക്കുകയില്ല, എങ്കിലും ഞാന്‍ നിനക്കുവേണ്ടി പൊറു ക്കലിനെ തേടുകതന്നെ ചെയ്യും' എന്ന് പറഞ്ഞതൊഴികെ. അതായത് അല്ലാഹുവിന്‍റെ ശ ത്രുവായ പിതാവിന് വേണ്ടി ഇബ്റാഹീം പൊറുക്കലിനെത്തേടിയതില്‍ പ്രവാചകനോ വിശ്വാസികള്‍ക്കോ മാതൃകയില്ല എന്നര്‍ത്ഥം. 9: 84-85, 113-114; 10: 41; 16: 120-123 വിശദീക രണം നോക്കുക.