( അല്‍ മുംതഹനഃ ) 60 : 3

لَنْ تَنْفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ ۚ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

വിധിദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബബന്ധമോ നിങ്ങളുടെ സന്താന ങ്ങളോ ഒരുനിലക്കും ഉപകാരപ്പെടുകയില്ലതന്നെ; അന്ന് അല്ലാഹു നിങ്ങള്‍ ക്കിടയില്‍ പരസ്പരം വേര്‍തിരിക്കും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെല്ലാം അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു.

ഓരോ ആത്മാവും അവര്‍ സമ്പാദിച്ചതിന് പണയമാണ് എന്ന് 74: 38-39 ല്‍ പറ ഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ തങ്ങളുടെ പിരടികളില്‍ കര്‍മ്മരേഖ ബന്ധിച്ചിട്ടുണ്ട് എന്ന ബോ ധത്തില്‍ നിലകൊള്ളുന്നവരായതിനാല്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാത്ത ഒരു ബന്ധവും ആത്മാര്‍ത്ഥമായി ആരുമായും നിലനിര്‍ത്തുകയില്ല. 43: 67; 45: 28-32; 70: 10-13 വിശദീകര ണം നോക്കുക.