( 61 ) അസ്സ്വഫ്ഫ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(61) അസ്സ്വഫ്ഫ്

'നിശ്ചയം അല്ലാഹു, അവന്‍റെ മാര്‍ഗത്തില്‍ ഒരു മതില്‍ക്കെട്ടെന്നോണം ഒറ്റ അണിയായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാണ്' എന്ന് നാലാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അസ്സ്വഫ്ഫ്-ഒറ്റ അണി-എന്ന് പേരുവ ന്നിട്ടുള്ളത്. 14-ാം സൂക്തത്തില്‍ ഹവാരിയ്യീങ്ങളെ പരാമര്‍ശിച്ചിട്ടുള്ളതില്‍ നിന്ന് ഈ സൂ റത്തിന് 'ഹവാരിയ്യൂന്‍' എന്നും പേരുണ്ട്. പ്രവാചകന്‍റെ മദീനാജീവിതത്തില്‍ ഹിജ്റ 3-ാം വര്‍ഷം അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്.

ആകാശഭൂമികളിലുള്ളതെല്ലാം അജയ്യനും യുക്തിജ്ഞനുമായ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കെ വിശ്വാസികള്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നവരും അവനെ മാത്രം വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും ആയിരിക്കണമെന്ന് പഠിപ്പിക്കുന്നു. മൂസായുടെ ജനതയെപ്പോലെ പ്രവാചകന്‍മാരെ അനുസരിക്കാത്ത ഒരു ജനതയെയും അല്ലാഹു സന്‍മാഗ്ഗത്തിലാക്കുകയില്ലെന്നും താക്കീത് നല്‍കുന്നു. മര്‍യമിന്‍റെ പുത്രന്‍ ഈസാ, 'എനിക്ക് ശേ ഷം അഹ്മദ് എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ വരും' എന്ന സന്തോഷവാര്‍ത്ത അറി യിച്ചിരുന്നുവെങ്കിലും വ്യക്തമായ വെളിപാടും കൊണ്ട് പ്രവാചകന്‍ വന്നപ്പോള്‍ ഇത് വ്യ ക്തമായ ഒരു മാരണമാണെന്ന് പറഞ്ഞ് അവര്‍ കളവാക്കി തള്ളിപ്പറയുകയാണുണ്ടായത്. കപടവിശ്വാസികള്‍ക്കും അവരെ പിന്‍പറ്റുന്ന മുശ്രിക്കുകള്‍ക്കും അത് എത്ര അരോചകമായിരുന്നാലും ശരി, അദ്ദിക്റിനെ അല്ലാഹു വിശ്വാസികളിലൂടെ വ്യാപിപ്പിക്കുമെന്ന് മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസായുടെ ദൗത്യം ഹവാരിയ്യീങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതുപോലെ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് അല്ലാഹുവിനെ സഹായിക്കുന്നവരാവുക എന്ന് വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് 14 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.