( അസ്സ്വഫ്ഫ് ) 61 : 10
يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ
ഓ വിശ്വാസികളായിട്ടുള്ളവരേ! വേദനാജനകമായ ശിക്ഷയില്‍ നിന്നും നിങ്ങ ളെ രക്ഷപ്പെടുത്തുന്ന ഒരു കച്ചവടത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതര ട്ടെയോ?
ഏഴ് ഘട്ടങ്ങളുള്ള മനുഷ്യരെ നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി ഇവിടെ കൃഷിചെയ്യുന്നതിനാണ് എന്നാണ് 42: 20 ലും മ റ്റും പറഞ്ഞിട്ടുള്ളതെങ്കില്‍ ഇവിടെ പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ജീവി തത്തെ ഒരു കച്ചവടത്തോടാണ് ഉപമിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ മാത്രമേ ഇരുലോകങ്ങളിലേക്കും ലാഭകരമായ പ്രസ്തുത കൃ ഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ട് ജീവിതലക്ഷ്യം സാക്ഷാല്‍കരിക്കുന്നവരാവുകയു ള്ളൂ. 2: 16, 175; 35: 29; 53: 39 വിശദീകരണം നോക്കുക.