وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَدْ تَعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
മൂസാ തന്‍റെ ജനതയോട് ചോദിച്ച സന്ദര്‍ഭവും സ്മരണീയമാണ്: ഓ എന്‍റെ ജനമേ, നിശ്ചയം ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ പ്രവാചകനാണെന്ന് നിങ്ങള്‍ അറിവുള്ളവരായിരിക്കെ നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചു, ഇത്തരം തെമ്മാടികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.
മൂസായുടെ ജനതയായ ഇസ്റാഈല്‍ സന്തതികള്‍ അല്ലാഹു മൂസായിലൂടെ പ്രകടിപ്പിച്ച ദൃഷ്ടാന്തങ്ങള്‍ അനുഭവിച്ചറിഞ്ഞവരാ യതിനാല്‍ അദ്ദേഹം ശരിക്കും അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്നെയാണെന്ന് അറിവുള്ളവരായിരുന്നു. എന്നാല്‍ 2: 55 ല്‍ വിവരി ച്ചതുപോലെ അവര്‍ അല്ലാഹുവിനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും അവരോട് വാഗ്ദത്തം ചെയ്യപ്പെട്ട ഫലസ്തീനിലേക്ക് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 5: 20-25 പ്രകാരം മൂസായോട് 'നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുന്നവരാണ്' എന്ന് പറയുകയുമാണുണ്ടായത്. ഇത്തരം അനുസരണ ഇല്ലാത്ത തെമ്മാടികളായ ഒരു ജനതയെയും അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളും പിശാചിനെ സേവിക്കുന്നവരായതിനാല്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കളാണെന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. അക്കൂട്ടര്‍ അവരുടെ പ്രവാചകനോട് 'ഞങ്ങള്‍ക്കിടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ ഇറക്കപ്പെട്ടത്? അല്ല, ഇവന്‍ ഒരു നുണ പറയുന്ന ഒറ്റയാന്‍ തന്നെയാണ്' എന്നാണ് പറയുക എന്ന് 54: 25; 38: 8 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
നന്മ വിരോധിക്കുകയും തിന്മ കല്‍പിക്കുകയും അല്ലാഹുവിനെ വിസ്മരിച്ച് പിശുക്ക് കാണിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും തന്നെയാണ് തെമ്മാടികളെന്നും അവരോടും കുഫ്ഫാറുകളോടും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠാഗ്നി യാണെന്നും 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ച് കളവ് മാത്രം പറയുന്ന അവര്‍ വധിക്കപ്പെട്ടവരാണെന്നും അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കാത്ത ജനതയായതിനാല്‍ അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നുവെന്നും 63: 1-4 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അക്കൂട്ടരെ 8: 22 ല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ നരകക്കുണ്ഠാഗ്നിയിലെ വിറകുകളായ അവരെ കരയിലെ ഏറ്റവും ദുഷിച്ച ജീവിക ള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 99; 4: 91; 9: 80-82 വിശദീകരണം നോക്കുക.