( അസ്സ്വഫ്ഫ് ) 61 : 4

إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُمْ بُنْيَانٌ مَرْصُوصٌ

നിശ്ചയം അല്ലാഹു അവന്‍റെ മാര്‍ഗത്തില്‍ ഒരു മതില്‍ കെട്ടെന്നോണം ഒറ്റ അ ണിയായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാണ്.

വിശ്വാസികള്‍ മലക്കുകളെപ്പോലെ ഒറ്റ അണിയായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എപ്പോഴും നിലകൊള്ളുന്നതാണ്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതി നാല്‍ യുദ്ധമില്ല. അതിനാല്‍ ഒറ്റപ്പെട്ട വിശ്വാസികള്‍ ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്തുന്നതിനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73 ല്‍ കല്‍പിച്ച പ്രകാരം അധികരിച്ച ജി ഹാദ് ചെയ്യുകയും മനുഷ്യരുടെ ഐക്യവും സമാധാനവും ലക്ഷ്യം വെച്ചുകൊണ്ട് അദ്ദി ക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയും അതുവഴി നിഷ്പക്ഷവാനായ നാഥനെ സഹായി ക്കുകയുമാണ് വേണ്ടത്. 37: 1; 47: 7-9; 49: 10, 13; 58: 22 വിശദീകരണം നോക്കുക.