( അസ്സ്വഫ്ഫ് ) 61 : 6

وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ

മര്‍യമിന്‍റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്: ഓ ഇസ്റാ ഈല്‍ സന്തതികളേ! നിശ്ചയം ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ പ്രവാ ചകനാണ്-തൗറാത്തില്‍ നിന്ന് നിങ്ങളുടെ പക്കലുള്ളതിനെ സത്യപ്പെടുത്തുന്ന വനായിക്കൊണ്ടും എനിക്ക് ശേഷം ഒരു പ്രവാചകന്‍ വരുന്നുണ്ട് എന്ന സന്തോ ഷവാര്‍ത്ത അറിയിച്ചുകൊണ്ടും, അവന്‍റെ പേര് 'അഹ്മദ്' എന്നാകുന്നു, അങ്ങ നെ അവന്‍ വ്യക്തമായ വെളിപാടും കൊണ്ട് അവരില്‍ വന്നപ്പോള്‍ അവര്‍ പ റഞ്ഞു, ഇത് ഒരു വ്യക്തമായ മാരണം തന്നെയാണ്.

ഈസാ ഇസ്റാഈല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട ഒരു പ്രവാചകനായിരു ന്നു എന്ന് 3: 49-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'എനിക്ക് ശേഷം അഹ്മദ്-സ്തുതിക്ക പ്പെട്ടവന്‍-എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ വരുന്നുണ്ട്' എന്ന് പറഞ്ഞത് 33: 40 ല്‍ പറ ഞ്ഞ അന്ത്യപ്രവാചകനായ മുഹമ്മദിനെക്കുറിച്ചാണ്. 57: 25 ല്‍ പറഞ്ഞ വ്യക്തമായ വെളിപാടും നീതിയുടെ ത്രാസ്സുമായ അദ്ദിക്ര്‍ കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നി യോഗിക്കപ്പെട്ടപ്പോള്‍ മുമ്പ് മൂസായെയും ഈസായെയും തള്ളിപ്പറഞ്ഞതുപോലെ അ വര്‍ അദ്ദിക്റിനെയും പ്രവാചകനെയും വ്യക്തമായ മാരണമെന്ന് പറഞ്ഞ് തള്ളിക്കളയു കയാണുണ്ടായത്. 28: 48-50 വിശദീകരണം നോക്കുക.

പഞ്ചാബിലെ ഖാദിയാന്‍ എന്ന സ്ഥലത്ത് രംഗപ്രവേശനം ചെയ്ത മീര്‍സാഗുലാം അഹ്മദ് ഖാദിയാനി ആദ്യം മഹ്ദിയാണെന്നും പിന്നീട് 'മസീലുല്‍ മസീഹ്' ആണെ ന്നും അവസാനം മുഹമ്മദ് നബിയുടെ സീല്‍ പതിച്ചുവന്ന നബിയാണെന്നും അതല്ല, ഖ ലീഫയാണെന്നുമുള്ള വിവിധങ്ങളായ വിരുദ്ധവാദങ്ങള്‍ ഘട്ടം ഘട്ടമായി നിരത്തുകയുണ്ടാ യി. ഒരു പുതിയ 'അഹ്മദിയാ മതം' രൂപീകരിച്ച അവന്‍ യഥാര്‍ത്ഥത്തില്‍ നാഥന്‍ പ്രവാ ചകനിലൂടെ പഠിപ്പിച്ച 30 കള്ളവാദികളില്‍ പെട്ടവനാണ്. 7: 35-36; 24: 55; 48: 29 വിശദീക രണം നോക്കുക.

എന്നാല്‍ സര്‍വ്വലോകര്‍ക്കും അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല എ ന്ന് 21: 107 ല്‍ വിശേഷിപ്പിക്കപ്പെട്ട പ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ പെട്ട ഫുജ്ജാ റുകള്‍ ത്രികാലജ്ഞാനവും എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥവുമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന 25: 18 ല്‍ പറഞ്ഞ കെട്ട ജനതയാണ്. അങ്ങനെ അ വര്‍ എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും പേരുവെച്ച് അവരെ ജനമധ്യത്തില്‍ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന ദുഷ്ടജീവികളായി മാറിയിരിക്കുകയാണെന്ന് 8: 22 ലും 25: 33-34 ലും അവര്‍ വായിച്ചിട്ടുണ്ട്. 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന 4: 150-151 ല്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ 30-ാമത്തെ കള്ളവാദിയായ മ സീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. ഈസാ രണ്ടാമതുവന്ന് കാഫിറാ യ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുകയും കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് 9: 5 ലും 9: 123 ലും പറഞ്ഞ മുശ്രിക്കുകളും കുഫ്ഫാറുകളുമായ ഇക്കൂട്ടര്‍ വധിക്കപ്പെടുന്നതുമാണ്. 3: 7-10; 25: 29-30; 48: 24-25 വിശദീകരണം നോക്കുക.