( അസ്സ്വഫ്ഫ് ) 61 : 8

يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ

അല്ലാഹുവിന്‍റെ പ്രകാശം അവരുടെ വായകള്‍ കൊണ്ട് ഊതിക്കെടുത്താനാ ണ് അവര്‍ ഉദ്ദേശിക്കുന്നത്; അല്ലാഹുവോ, തന്‍റെ പ്രകാശം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും-കാഫിറുകള്‍ക്ക് അത് എത്ര അരോചകമാണെങ്കിലും ശരി.

'അല്ലാഹുവിന്‍റെ പ്രകാശം' അദ്ദിക്ര്‍ തന്നെയാണ്. തെമ്മാടികളും അക്രമികളുമായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ച കാഫിറുകളുമാണ് അ ല്ലാഹുവിന്‍റെ പ്രകാശമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്ര പഞ്ചത്തെ നശിപ്പിക്കാന്‍ ധൃതികാണിക്കുക. എന്നാല്‍ അമാനത്തും ത്രാസ്സുമായ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ച അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കു ന്ന വിശ്വാസികള്‍ എന്ത് തടസ്സങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജയിച്ച് ലോകരി ല്‍ ആ പ്രകാശത്തെ വ്യാപിപ്പിക്കുകതന്നെ ചെയ്യും. മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗ വും ഉണര്‍ത്തലുമായ അദ്ദിക്റിനെ ഈ ജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ആയിരത്തില്‍ ഒ ന്നായ വിശ്വാസിയുടെ ഇന്നത്തെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 9: 32; 64: 8; 66: 8 വിശദീകരണം നോക്കുക.