( അല്‍ ജുമുഅഃ ) 62 : 2

هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ

അവന്‍ തന്നെയാണ് നിരക്ഷരരായവര്‍ക്ക് അവരില്‍ നിന്നുള്ള ഒരു പ്രവാചക നെ നിയോഗിച്ചത്, അവരുടെ മേല്‍ അവന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടു ക്കുന്നതിനും അവരെ സംസ്കരിക്കുന്നതിനും അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാന വും പഠിപ്പിക്കുന്നതിനും വേണ്ടി, അവര്‍ അതിനുമുമ്പ് വ്യക്തമായ വ ഴികേടില്‍ തന്നെയുമായിരുന്നു.

ഇന്ന് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ഗ്ര ന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കുന്നവരും ഏറ്റവും വഴിപിഴച്ചവരുമെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 9: 31, 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇക്കൂട്ടര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 6-7 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായ അവര്‍ ഇനി വിശ്വാസികളാവുകയില്ല. വിശ്വാസി 1: 4 ല്‍, ഞങ്ങ ള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുക യും ചെയ്യുന്നു എന്ന് വായിക്കുമ്പോള്‍ 1: 7 ല്‍ വിവരിച്ച നാഥന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുമടങ്ങിയ ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 3: 58, 164; 7: 157-158, 179, 205-206 വിശദീകരണം നോക്കുക.