( അല്‍ ജുമുഅഃ ) 62 : 5

مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

തൗറാത്ത് വഹിപ്പിക്കപ്പെടുന്നവരായവരുടെ ഉപമ, പിന്നെ അതിനെ അവര്‍ ഭാ രം വഹിക്കുന്ന കഴുതയെപ്പോലെയല്ലാതെ വഹിക്കുന്നില്ല, അല്ലാഹുവിന്‍റെ സൂ ക്തങ്ങള്‍ തള്ളിപ്പറയുന്നവരായ ജനതയുടെ ഉപമ എത്ര നികൃഷ്ടം, ഇത്തരം അ ക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്ന് വ്യ തിചലിച്ചുപോയി ജൂതന്മാരായിത്തീര്‍ന്നവരെക്കുറിച്ചാണ് സൂക്തം പരാമര്‍ശിക്കുന്നത്. അവര്‍ അവരുടെ ഗ്രന്ഥമായ തൗറാത്ത് വഹിച്ചിരുന്നത് ഗ്രന്ഥക്കെട്ടുകള്‍ വഹിക്കുന്ന ക ഴുതകളെപ്പോലെയായിരുന്നു. അതായത് കഴുതക്ക് അത് വഹിക്കുന്ന ഭാരം അതിന് തിന്നാ നുള്ള പുല്ലാണോ അതോ അതിനെ നശിപ്പിക്കാനുള്ള മറ്റുവല്ലതുമാണോ എന്നൊന്നും അറിയുകയില്ല എന്നതുപോലെ ഗ്രന്ഥത്തിന്‍റെ ആശയം അറിയാതെയായിരുന്നു ജൂത ന്മാര്‍ അവരുടെ ഗ്രന്ഥം വഹിച്ചിരുന്നത്.

4: 163-164 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സ ത്യവും തെളിവും സന്മാര്‍ഗവുമായ അദ്ദിക്ര്‍ തന്നെയാണ്. ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ, അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ നാഥനെ മുറുകെപ്പി ടിച്ച് സന്മാര്‍ഗത്തിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-103; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അദ്ദിക്റിന്‍റെ 40 പേരുകളെയും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 4: 150-151 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. 2: 159-161 ല്‍ വിവരിച്ച പ്രകാരം അതിനെ മൂടിവെക്കുന്നവരും കളവാക്കി തള്ളിപ്പറയുന്നവരും അല്ലാഹുവിന്‍റെയും മലക്കുകളുടേയും എല്ലാ മനുഷ്യരുടേ യും ശാപത്തിന് വിധേയമായവരും 2: 65-66; 5: 60; 7: 175-176; 40: 71-72; 76: 4 എന്നീ സൂ ക്തങ്ങള്‍ പ്രകാരം നരകത്തില്‍ പട്ടി, പന്നി, പെരുച്ചാഴി, കുരങ്ങ്, കഴുത തുടങ്ങിയ ജീവിക ളുടെ രൂപത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നവരുമാണ്.

കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ലും; ഇജാസില്‍ ഇമാം മഹ്ദി വരുന്നതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നത് ഇക്കൂട്ടരെ ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 48: 6 ലും പറഞ്ഞിട്ടുണ്ട്. നരകക്കുണ്ഠത്തിലേക്കുള്ള ഇക്കൂട്ടര്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികളാണ് എന്നാണ് 98: 6 ല്‍ പറഞ്ഞതെങ്കില്‍, കേള്‍വി ഉണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത, സംസാര വൈഭവമുണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ ഇക്കൂട്ടര്‍ അവനെ ആദ്യം നബിയായും പിന്നെ ദൈവമാ യും സ്വീകരിക്കുന്നതും, ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടു കൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജന വിഭാഗങ്ങളാല്‍ വധിക്കപ്പെട്ട് അന്നേവരെ നടപ്പിലായിട്ടില്ലാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവ രിച്ച പ്രകാരം ഫുജ്ജാറുകള്‍ക്ക് അറബി ഖുര്‍ആനല്ല, അദ്ദിക്റായിരുന്നു നാഥനില്‍ നി ന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 4: 158-159; 9: 28, 95, 125 വിശദീകരണം നോക്കുക.