( അല്‍ ജുമുഅഃ ) 62 : 4

ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

അത് അല്ലാഹുവിന്‍റെ ഔദാര്യമാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ന ല്‍കുന്നു, അല്ലാഹു മഹത്തായ ഔദാര്യമുടയവനുമാകുന്നു.

'അല്ലാഹുവിന്‍റെ ഔദാര്യം' അദ്ദിക്റാണ്. 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അദ്ദിക്ര്‍ ആദ്യം മുതല്‍ അവ സാനം വരെ വായിക്കുന്ന എല്ലാ ഓരോ ആയിരത്തിലും സ്വര്‍ഗത്തിലേക്കുള്ള ഒന്നായ വിശ്വാസികള്‍ മാത്രമേ അദ്ദിക്റിനെ ഔദാര്യവും കാരുണ്യവും ഉള്‍കാഴ്ചാദായകവും പ്ര കാശവും പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റും നന്മയും തിന്മയും വേര്‍ തിരിക്കുന്ന ഉരക്കല്ലും ത്രാസ്സുമായി ഉപയോഗപ്പെടുത്തുകയുള്ളൂ. എന്നാല്‍ ഇത്തരം സൂ ക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളിലെ സാധാരണക്കാര്‍ പു ണ്യം കിട്ടുമെന്ന് കരുതി അതിന്‍റെ ശരീരം തിന്ന് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോവുകയാണ് ചെയ്യുന്നതെങ്കില്‍ അവരിലെ എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികള്‍ക്ക് അദ്ദിക്ര്‍ മാലിന്യ ത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക. ഈ രണ്ട് കൂട്ടരില്‍ പെട്ട ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ അവരോട് 'അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോ ള്‍ നീ അവയെ കളവാക്കി തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 7: 37; 56: 82; 61: 8-10 വിശദീകരണം നോക്കുക.