قُلْ يَا أَيُّهَا الَّذِينَ هَادُوا إِنْ زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِنْ دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِنْ كُنْتُمْ صَادِقِينَ
നീ പറയുക: ഓ ജൂതന്മാരായിട്ടുള്ളവരേ! നിശ്ചയം നിങ്ങള്‍ മറ്റു മനുഷ്യരെ ക്കൂടാതെ അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന് വാദിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ നിങ്ങള്‍ മരിക്കാന്‍ ആഗ്രഹിക്കുക-നിങ്ങള്‍ സത്യവാദികള്‍ തന്നെയാണെങ്കില്‍.
ഞങ്ങള്‍ അല്ലാഹുവിന്‍റെ ഇഷ്ടജനങ്ങളും അവന്‍റെ പറുദീസ ഞങ്ങള്‍ക്ക് മാത്രമുള്ളതുമാണ് എന്നായിരുന്നു അന്നത്തെ ജൂതന്മാര്‍ വാദിച്ചിരുന്നതെങ്കില്‍ ഇന്ന് മനുഷ്യരി ല്‍ അതേ വാദമുള്ളത് ലോകത്തെങ്ങുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ക്കാണ്. അത് അവര്‍ അദ്ദിക്റിനെ 'മൗഇളത്ത്' ആയി ഉപയോഗപ്പെടുത്താത്തതുകൊ ണ്ടാണ്. അപ്പോള്‍ 'സ്വര്‍ഗീയ ജീവിതത്തെ അപേക്ഷിച്ച് ഐഹികജീവിതം വഞ്ചനാപര മായ ഒരു സദ്യ അല്ലാതെയല്ല' എന്ന് വായിക്കുന്ന നിങ്ങള്‍ ആ സത്യം അംഗീകരിക്കുന്നവ രാണെങ്കില്‍ മരിക്കാനാണ് ആഗ്രഹിക്കേണ്ടത് എന്ന് അവരോടാണ് പറയുന്നത്. 2: 94-96; 3: 185; 48: 24-25 വിശദീകരണം നോക്കുക.