( 63 ) മുനാഫിഖൂന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(63) മുനാഫിഖൂന്‍

'കപടവിശ്വാസികള്‍ നിന്‍റെയടുത്ത് വന്നാല്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറ ഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ മുനാഫിഖൂന്‍-കപടവിശ്വാസികള്‍-എന്ന് പേ ര് വന്നിട്ടുള്ളത്. ഹിജ്റ ആറാം വര്‍ഷം പ്രവാചകന്‍റെ മദീനാ ജീവിതകാലത്ത് അവതരി ച്ചിട്ടുള്ള സൂറത്താണിത്. പുറം പൂച്ചായി പ്രവാചകനെയും ഗ്രന്ഥത്തെയും അംഗീകരി ക്കുന്നു എന്ന് പറയുന്ന കപടവിശ്വാസികളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കപ്പെട്ടിട്ടുള്ളതിനാല്‍ അവര്‍ ജീവിതലക്ഷ്യം ഗ്രഹിക്കാത്തവരാണ്. കളവ് മാത്രം പറയുന്ന അവര്‍ ഏറ്റ വും ദുഷിച്ച പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. ആത്മാവിനെ പരിഗണിക്കാതെ ശരീരത്തെ മാത്രം പോഷിപ്പിക്കുന്ന അവര്‍ അല്ലാഹുവിന്‍റെയും വിശ്വാസികളു ടെയും ശത്രുക്കളാണെന്നും, അല്ലാഹു കൊന്നുകളഞ്ഞ അവരെ വിശ്വാസികള്‍ ജാഗ്രതയോടെ സമീപിക്കണമെന്നും പഠിപ്പിക്കുന്നു. ഇത്തരം തെമ്മാടികളായ കപടവിശ്വാസിക ള്‍ക്കുവേണ്ടി പ്രവാചകന്‍ എന്നല്ല, ആരുതന്നെ പൊറുക്കലിനെ തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. ജീവിതലക്ഷ്യം മനസ്സിലാക്കാത്ത ഇത്തരം കപടവിശ്വാസികള്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്‍റെ പക്കലാണെന്നോ പ്ര താപവും പ്രൗഢിയുമെല്ലാം അല്ലാഹുവിനും അവന്‍റെ പ്രവാചകനും വിശ്വാസികള്‍ക്കുമാ ണുള്ളതെന്നോ മനസ്സിലാക്കാത്തവരാണ്. സമ്പത്തോ സന്താനങ്ങളോ അദ്ദിക്റിനെത്തൊ ട്ട് തടയാന്‍ ഇടവരികയാണെങ്കില്‍ അക്കൂട്ടര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവര്‍ എ ന്ന് വിശ്വാസികളെ വിളിച്ച് താക്കീത് നല്‍കിയിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹു ഓരോരുത്തര്‍ക്കും നിര്‍ണ്ണയിച്ച അവധി എത്തുന്നതിന് മുമ്പുതന്നെ അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ചെലവഴിച്ച് സ്വര്‍ഗ്ഗം ഇവിടെ പണിയുന്നവരാണ് സജ്ജനങ്ങളില്‍ പെടുക എന്ന് അറിയിച്ചുകൊണ്ടാണ് 11 സൂക്തങ്ങ ളടങ്ങിയ സൂറത്ത് അവസാനിക്കുന്നത്.