( അത്തഗാബുന്‍ ) 64 : 4

يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒന്നും അവന്‍ അറിയുന്നു, നിങ്ങള്‍ രഹസ്യ മാക്കുന്ന ഒന്നും പരസ്യമാക്കുന്ന ഒന്നും അവന്‍ അറിയുന്നു, അല്ലാഹു നെഞ്ച കങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാകുന്നു.

 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കു ന്ന ഫുജ്ജാറുകളാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കു ന്നത്. ആശയം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിനാല്‍ അവര്‍ ത്രികാലജ്ഞാനിയായി നാ ഥനെ അംഗീകരിക്കാത്തവരാണ്. അവര്‍ വായിച്ച അറബി ഖുര്‍ആന്‍ അവര്‍ക്ക് പ്രതികൂല മായി സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളി വിടുന്നതുമാണ്. 2: 255; 39: 6-8; 63: 6, 11 വിശദീകരണം നോക്കുക.